UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാത്യു ടി തോമസ് അതൃപ്തനായി മടങ്ങുന്നു; ക്ലിഫ് ഹൗസിലെത്തി രാജിക്കത്ത് നല്‍കി

നാളെ വൈകിട്ട് ഇടതുമുന്നണി യോഗം വിളിച്ചു ചേര്‍ത്ത് കൃഷ്ണന്‍കുട്ടിയുടെ മന്ത്രിസ്ഥാനത്തിന് അംഗീകാരം നല്‍കും

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് സമര്‍പ്പിച്ചു. ജെഡിഎസിലെ ധാരണ അനുസരിച്ച് കെ കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും.

രണ്ട് ദിവസമായി മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിരുന്നില്ല. അതിനാലാണ് രാജിക്കത്ത് കൈമാറാന്‍ വൈകിയത്. നാളെ വൈകിട്ട് ഇടതുമുന്നണി യോഗം വിളിച്ചു ചേര്‍ത്ത് കൃഷ്ണന്‍കുട്ടിയുടെ മന്ത്രിസ്ഥാനത്തിന് അംഗീകാരം നല്‍കും. ഗവര്‍ണറുടെ സൗകര്യം തേടിയ ശേഷം സത്യപ്രതിജ്ഞാ സമയം നിശ്ചയിക്കും. നിലവിലെ സാഹചര്യത്തില്‍ വകുപ്പുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് അറിയുന്നത്. മാത്യു ടി തോമസിന് പകരം കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ കത്ത് ശനിയാഴ്ച മുഖ്യമന്ത്രിക്ക് ലഭിച്ചു.

മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര തീരുമാനങ്ങളില്‍ ഇടപെടാനില്ലെന്ന നിലപാടിലാണ് സിപിഎം. അതുകൊണ്ട് തന്നെ കൃഷ്ണന്‍കുട്ടിയുടെ സ്ഥാനാരോഹണത്തിന് തടസ്സങ്ങളൊന്നുമില്ല.

മാത്യു ടി തോമസ് മടങ്ങുന്നത് അതൃപ്തനായാണ്. കൃഷ്ണന്‍കുട്ടിയ്ക്ക് പകരം സംസ്ഥാന അധ്യക്ഷനാക്കണമെന്ന് മാത്യു ടി തോമസ് പക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും കൃഷ്ണന്‍കുട്ടി പക്ഷം അതിന് വഴങ്ങാനിടയില്ല. നീലലോഹിതദാസന്‍ നാടാരെ അധ്യക്ഷനാക്കാനാണ് അവരുടെ നീക്കം.

മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? കിത്താബ് വിവാദത്തില്‍ ഉണ്ണി ആര്‍ ചോദിക്കുന്നു

നീതി തേടിയുള്ള ആ പെൺകുട്ടിയുടെ മുന്നിലൂടെയാണ് ജനമുന്നേറ്റ ജാഥ നയിക്കുന്നതെന്ന ഓർമ വേണം

മുതലമട ഒരു സൂചനയാണ്, ചൂഷണത്തിന്റെയും അവഗണനയുടെയും; ദുരിതം പേറുന്നവരില്‍ ആദിവാസിക്കുട്ടികളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍