UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണിറുക്കിയ പ്രിയ വാര്യര്‍ക്കെതിരെ മൗലാന അതിഫ് ഖദ്രിയുടെ ഫത്വ

തങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണ് അവളുടെ മുഖഭാവങ്ങളെന്ന് ഫത്വയില്‍ പറയുന്നു

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനവും അതില്‍ അഭിനയിച്ച പ്രിയ വാര്യരുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. ഗാനത്തിനിടെ പ്രിയ പുരികം കൊണ്ട് നടത്തുന്ന എക്‌സ്പ്രഷനും കണ്ണിറുക്കലും ആഗോള തലത്തില്‍ ഏറ്റെടുക്കപ്പെടുകയും പ്രശസ്തമാകുകയും ചെയ്തു.

യൂടൂബ്, ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയിലൂടെ ഒട്ടനവധി പേരാണ് പ്രിയയുടെ ഗാനം ഷെയര്‍ ചെയ്തത്. എന്നാല്‍ പ്രിയയ്‌ക്കെതിരെ ഫത്വ പ്രഖ്യാപിച്ചിരിക്കുകയാണ് മൗലാന അതിഫ് ഖദ്രി. ഹൈദ്രാബാദില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ തങ്ങളുടെ മതവികാരം വൃണപ്പെട്ടുവെന്നും പ്രവാചകനെയും ഇസ്ലാം മതത്തെയും അപമാനിച്ചുവെന്നും കാണിച്ച് പ്രിയയ്ക്കും ഒമറിനുമെതിരെ കേസ് കൊടുത്തതിന് പിന്നാലെയാണ് ഇത്. ഹൈദ്രാബാദിലെ ഫലകുന പോലീസ് സ്‌റ്റേഷനിലാണ് പരാതി കൊടുത്തിരിക്കുന്നത്. ‘അല്ലാഹുവിന് നമസ് കൊടുക്കാന്‍ വേണ്ടി കണ്ണുകളടയ്ക്കുന്ന ഞങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണ് അവളുടെ മുഖഭാവങ്ങള്‍. അതിനാല്‍ അവള്‍ക്കെതിരെ ഫത്വ പ്രഖ്യാപിക്കുന്നു’ എന്നാണ് മൗലാന അതിഫ് ഖദ്രിയുടെ പ്രസ്താവനയില്‍ പറയുന്നത്.

ഗൂഗിള്‍ വഴി ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോഴാണ് തങ്ങള്‍ക്ക് ഗാനത്തിലെ വരികളുടെ അര്‍ത്ഥം മനസിലായതെന്നാണ് യുവാക്കളുടെ പരാതിയില്‍ പറയുന്നത്. പോലീസ് പരാതി സ്വീകരിച്ചെങ്കിലും എഫ്‌ഐആര്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ ഫാസിസത്തിനുള്ള മറുപടിയാണ് പ്രിയ വാര്യരുടെ ഗാനമെന്ന് ജിഗ്നേഷ് മേവാനി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍