UPDATES

നരോദ പാട്യ കൂട്ടക്കൊല: മുന്‍ ബിജെപി മന്ത്രി മായാ കൊഡ്‌നാനിയെ കുറ്റവിമുക്തയാക്കി

കേസിലെ മറ്റൊരു പ്രതിയായ ബാബു ബജ്രംഗിയുടെ ജീവപര്യന്തം തടവ് ശിക്ഷ കോടതി ശരിവച്ചു

2002ലെ ഗുജറാത്ത് കലാപത്തിനിടെയുണ്ടായ നരോദ പാട്യ കൂട്ടക്കുരുതി കേസില്‍ മുന്‍ ബിജെപി മന്ത്രി മായാ കൊഡ്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തയാക്കി.അതേസമയം കേസിലെ മറ്റൊരു പ്രതിയായ ബാബു ബജ്രംഗിയുടെ ജീവപര്യന്തം തടവ് ശിക്ഷ കോടതി ശരിവച്ചു.

2012 ഓഗസ്റ്റില്‍ മായാ കൊഡ്‌നാനി ഉള്‍പ്പെടെ 32 പേര്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 28 വര്‍ഷത്തെ ശിക്ഷയാണ് കൊട്‌നാനിയ്ക്ക് വിധിച്ചിരുന്നത്. എന്നാല്‍ 2014ല്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുപ്രിംകോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

തെളിവുകളുടെ അഭാവത്താല്‍ 29 പേരെ വിചാരണ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. ഗുജറാത്ത് കലാപത്തിനിടെയുണ്ടായ ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് നരോദ പാട്യ കൂട്ടക്കൊലക്കേസ്.

ഗുജറാത്ത് കലാപക്കേസില്‍ അമിത് ഷായെ മുന്നില്‍ നിര്‍ത്തുന്ന കോഡ്‌നാനിയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ത്?

അങ്ങനെയെങ്കില്‍ ഈ രാജ്യസ്നേഹികളെ എന്തു ചെയ്യണം?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍