UPDATES

മായാവതി നാളെ രാഹുലിനെ കണ്ടേക്കുമെന്ന് സൂചന; ചന്ദ്രബാബു നായിഡു സോണിയയെ കണ്ടു

എന്‍സിപി നേതാവ് ശരത് പവാര്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തും

അവസാനഘട്ട വോട്ടെടുപ്പുകള്‍ പൂര്‍ത്തിയാകാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ യുപിഎയില്‍ സഖ്യ ചര്‍ച്ചകള്‍ സജീവമായി. ബിഎസ്പി നേതാവ് മായാവതി നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിയാലോചന നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇതിനിടെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ തെലുങ്കുദേശം പാര്‍ട്ടി തലവന്‍ ചന്ദ്രബാബു നായിഡു ദില്ലിയിലെത്തി. ദില്ലിയിലെ 10 ജന്‍പഥിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. രാഷ്ട്രീയ സഖ്യ ചര്‍ച്ചകളാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം നായിഡു രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്‍സിപി നേതാവ് ശരത് പവാര്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തും. ചന്ദ്രബാബു നായിഡു സിപിഐ നേതാക്കളായ ജി സുധാകര്‍ റെഡ്ഡി, ഡി രാജ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ നിന്നും ലക്‌നൗവിലേക്ക് പോയ നായിഡു അഖിലേഷ് യാദവ്, മായാവതി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

തങ്ങളെല്ലാവരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുമെന്ന് നായിഡു അറിയിച്ചിട്ടുണ്ട്. ഇരു നേതാക്കളുമായും രഹസ്യകൂടിക്കാഴ്ചയാണ് നായിഡു നടത്തിയത്. മെയ് 23ന് സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിന്റെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

read more:നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍