UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹന്‍ലാലില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് വനിതാ കമ്മിഷന്‍; മഞ്ജു വാര്യര്‍ മൗനം വെടിയണം

അമ്മയില്‍ നിന്നും രാജിവച്ച നടിമാരെ അനുമോദിച്ച് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ദിലീപിനെ സംഘടന തിരിച്ചെടുത്ത നടപടി അനുചിതമായി പോയെന്നും മോഹന്‍ലാലില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുകയാണ് സംഘടന ചെയ്തത്. ഇരയ്‌ക്കൊപ്പമല്ല സംഘടന. മോഹന്‍ലാലില്‍ നിന്നും ഉന്നതമായ സാംസ്‌കാരിക നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഒരു ലെഫ്റ്റനന്റ് കേണലാണെന്ന് ഓര്‍ക്കണം. അമ്മയ്ക്ക് ഇനി ആ പേര് യോജിക്കില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയിലെ അംഗങ്ങളായ ഇടതുപക്ഷ എംഎല്‍എമാരെയും എംപിയെയും കമ്മിഷന്‍ വിമര്‍ശിക്കുന്നു. അവര്‍ വിമര്‍ശനത്തിന് ഇടവരുത്തരുതായിരുന്നു.

ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. നാലു നടിമാരുടെ രാജിയില്‍ മഞ്ജു വാര്യര്‍ മൗനം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഭിപ്രായം പറയാന്‍ മഞ്ജു ആരെയും പേടിക്കേണ്ടതില്ല. അമ്മയില്‍ നിന്നും രാജിവച്ച നടിമാരെ അനുമോദിച്ച് വിഎസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു. നടിമാരുടേത് ധീരമായ നടപടിയാണെന്ന് വിഎസ് പറഞ്ഞപ്പോള്‍ ദിലീപിനെ പിന്തുണച്ച അമ്മയുടെ നടപടി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നാണ് മന്ത്രി തോമസ് ഐസക് പറഞ്ഞത്. ജനാധിപത്യപരമായി പ്രതിഷേധം അറിയിച്ചത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. മോഹന്‍ലാലിന്റെ തീരുമാനം തെറ്റെന്നായിരുന്നു വി മുരളീധരന്‍ എംപിയുടെ പ്രതികരണം.

കുറ്റാരോപിതനെ തിരിച്ചെടുത്ത് കേരള സമൂഹത്തെ വെല്ലുവിളിച്ച അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ക്ക് കേരള സമൂഹം പിന്തുണ നല്‍കുമെന്ന് പിബി അംഗം എംഎ ബേബി പ്രതികരിച്ചു.

അമ്മയില്‍ നിന്നും രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ദിലീപ്; നടിയില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടന

ഇവരാണ് സൂപ്പര്‍സ്റ്റാറുകള്‍; ഈ ഐക്യദാര്‍ഢ്യത്തിന് ബിഗ് സല്യൂട്ട്

ഗണേഷിന്റെ ഗുണ്ടകള്‍ വധഭീഷണി മുഴക്കി, അമ്മ മിണ്ടുന്നില്ല: തിലകന്‍ മോഹന്‍ലാലിനയച്ച കത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍