UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല: കേന്ദ്ര വനിത കമ്മിഷന്റേത് രാഷ്ട്രീയ ലക്ഷ്യമെന്ന് സംസ്ഥാന വനിത കമ്മിഷന്‍

കേന്ദ്ര വനിതാ കമ്മിഷന്റെ പ്രസ്താവനയെ തള്ളിയ ജോസഫൈന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസും മുസ്ലിംലീംഗും രംഗത്തെത്തി

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന കേന്ദ്ര വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. രേഖയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് ജോസഫൈന്‍ തുറന്നടിച്ചു.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തെ ദേശീയതലത്തില്‍ ഇകഴ്ത്തി കാണിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രേഖയുടെ പ്രസ്താവന ഈ ശ്രമത്തിന്റെ ഭാഗമാണെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ല. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മനസിലാക്കാതെയുള്ള രേഖയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഹാദിയയെ വൈക്കത്തെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷമാണ് രേഖ ശര്‍മ്മ പ്രസ്താവന നടത്തിയത്.

ഹാദിയ വീട്ടില്‍ പൂര്‍ണ സുരക്ഷിതയാണെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നുമാണ് രേഖ പറഞ്ഞത്. എന്നാല്‍ ഹാദിയ കോടതിയില്‍ എത്തുന്നതോടെ രേഖ പറഞ്ഞത് കളവാണെന്ന് തെളിയുമെന്നാണ് ജോസഫൈന്‍ പറയുന്നത്. ഹാദിയയുടെ കാര്യത്തില്‍ ലൗ ജിഹാദ് അല്ല, മറിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നാണ് രേഖ ശര്‍മ്മ പറഞ്ഞത്.

കേന്ദ്ര വനിതാ കമ്മിഷന്റെ പ്രസ്താവനയെ തള്ളിയ ജോസഫൈന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസും മുസ്ലിംലീംഗും രംഗത്തെത്തി. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് രേഖ ശര്‍മ്മ ഹാദിയയെ സന്ദര്‍ശിച്ചതെന്ന് ഇരു പാര്‍ട്ടികളുടെയും വക്താക്കള്‍ ആരോപിച്ചു. സംസ്ഥാന വനിത കമ്മിഷന് ഹാദിയയെ കാണാന്‍ അനുമതി നിഷേധിക്കുകയും ദേശീയ വനിത കമ്മിഷന്‍ ഹാദിയയെ സന്ദര്‍ശിക്കുകയും ചെയ്തതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.

“ഞാന്‍ നവംബര്‍ 27നു വേണ്ടി കാത്തിരിക്കുന്നു”- ഹാദിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍