UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യം സമീപിച്ചത് ഡോക്ടറെ തന്നെ, പിആര്‍ഒയെ അല്ല; മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി ചികിത്സ കിട്ടാതെ മരിച്ച തോമസിന്റെ മകള്‍

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി മരിച്ച തോമസ് ജേക്കബിന്റെ മകള്‍ റെനി.

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി മരിച്ച തോമസ് ജേക്കബിന്റെ മകള്‍ റെനി. ആദ്യം സമീപിച്ചത് ഡ്യൂട്ടി ഡോക്ടറെയും നഴ്‌സിനേയും ആയിരുന്നുവെന്നും ഇവര്‍ കൈയ്യൊഴിഞ്ഞതോടെയാണ് പിആര്‍ഒയെ സമീപിച്ചതെന്നും റെനി പറയുന്നു. പിആര്‍ഒയുമായി ഇവര്‍ നടത്തിയ ആശയവിനിമയത്തിലുണ്ടായ പ്രശ്‌നമാണ് മരണത്തിന് കാരണമായതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം.

മെഡിക്കല്‍ കോളേജിനു പുറമെ രണ്ട് സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെയും പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ജേക്കബ് തോമസിന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചയെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.

കടുത്ത പനിയും ശ്വാസതടസവും മൂലം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിയ തോമസ് ജേക്കബ് ചികിത്സാ നിഷേധിച്ചതിനെ തുടര്‍ന്നാണു മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും തോമസിനെ ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ആബുലന്‍സില്‍ വെച്ചായിരുന്നു തോമസ് ജേക്കബ് മരണപ്പെട്ടത്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തോമസിന്റെ മകള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 304-ാം വകുപ്പ് ചുമത്തി ചികിത്സ നിഷേധത്തിനാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍