UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി ആര്‍ത്തവത്തെക്കുറിച്ച് നിരന്തരം സംസാരിച്ചതോടെ ആര്‍ത്തവത്തിന് അശുദ്ധിയില്ലാതായി: ശാരദക്കുട്ടി

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ഓടിച്ചിട്ട് ആക്രമിക്കുന്ന ആണഹങ്കാരത്തിന്റെ വക്താക്കളെ ഓര്‍ത്ത് തലകുനിഞ്ഞ് പോകുന്നുവെന്നും ശാരദക്കുട്ടി

മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദികളില്‍ ആര്‍ത്തവം എന്ന വാക്ക് ആവര്‍ത്തിച്ചതോടെ ആര്‍ത്തവത്തിന് അശുദ്ധിയില്ലാതായെന്ന് എഴുത്തുകാരി ഡോ. എസ് ശാരദക്കുട്ടി. ഇപ്പോള്‍ ആ വാക്ക് ഉച്ചരിക്കാന്‍ സമൂഹത്തിന് പേടിയും ലജ്ജയുമില്ലാതായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെഎസ്ടിഎ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി അറിവും അവബോധവും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇത് വലിയ വിപ്ലവമാണ്. സ്ത്രീകള്‍ ആര്‍ജിച്ച അറിവുകളൊന്നും ക്ലാസ് മുറിയില്‍ പഠിപ്പിച്ചതല്ല. അവര്‍ ജീവിതത്തില്‍ നിന്ന് സ്വാംശീകരിച്ചവയാണ്. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ഓടിച്ചിട്ട് ആക്രമിക്കുന്ന ആണഹങ്കാരത്തിന്റെ വക്താക്കളെ ഓര്‍ത്ത് തലകുനിഞ്ഞ് പോകുന്നുവെന്നും അവര്‍ പറഞ്ഞു.

ഇത്രയും നാള്‍ എന്താണ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചതെന്നും കേരളീയ സമൂഹം ഇത്രയേറെ സ്ത്രീവിരുദ്ധമായി മാറിയതെന്താണെന്നും അധ്യാപക സമൂഹം ചിന്തിക്കണം. ഹൈന്ദവ ശക്തികള്‍ നമ്മുടെ നമ്മുടെ ശാസ്ത്രബോധത്തെ വെല്ലുവിളിക്കുകയാണെന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍