UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസ് പറഞ്ഞതുകൊണ്ട് തെറ്റ് ശരിയാകുമോയെന്ന് മേഴ്‌സിക്കുട്ടിയമ്മ

സൊമാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന വാര്‍ത്തയോട് മന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്

കുണ്ടറ അലിന്‍ഡ് കമ്പനി പുനരുദ്ധാരണ വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതുകൊണ്ട് മാത്രം തെറ്റ് ശരിയായി മാറുമോയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. വിഎസിന്റെയും മുന്‍ വ്യവസായ മന്ത്രി ഇപി ജയരാജന്റെയും നിലപാടുകളെ തള്ളിയാണ് മന്ത്രി മനോരമയോട് ഈ വിഷയത്തില്‍ പ്രതികരിച്ചത്. സൊമാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന വാര്‍ത്തയോട് മന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്.

അലിന്‍ഡ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഇരുനേതാക്കള്‍ക്കും നിലപാട് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു. വ്യവസായമന്ത്രി സ്ഥാനം രാജിവച്ച ശേഷം നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് അലിന്‍ഡ് കമ്പനി ഏറ്റെടുക്കുമെന്ന് ജയരാജന്‍ പ്രഖ്യാപിച്ചത്. അലിന്‍ഡിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന വ്യവസായ ലോബിയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പും നല്‍കിയിരുന്നു.

അലിന്‍ഡ് കൈമാറ്റത്തെ ഇന്നും അന്നും എതിര്‍ക്കുന്നുവെന്നാണ് വിഎസ് പറഞ്ഞത്. സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമാണ് കൈമാറ്റമെന്നും തന്റെ എതിര്‍പ്പ് ഈ നിലപാടുകള്‍ക്ക് അനുസരിച്ചാണെന്നും വിഎസ് പറഞ്ഞു. കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മനോരമ ന്യൂസിന്റെ ടോപ്പ് റിപ്പോര്‍ട്ടര്‍ പരമ്പരയില്‍ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് വിഎസ് പറഞ്ഞതുകൊണ്ട് തെറ്റായ കാര്യം ശരിയാകുമോയെന്ന് മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍