UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതരസംസ്ഥാന തൊഴിലാളിക്ക് ഓട്ടുകമ്പനിയില്‍ പ്രസവം: നോക്കാനെത്തിയ വനിതാ ഡോക്ടറെ കമ്പനി ഉടമ അസഭ്യം പറഞ്ഞതായി പരാതി

യുവതിയെയും കുഞ്ഞിനെയും നിര്‍ബന്ധപൂര്‍വ്വം മാറ്റാനുള്ള ശ്രമത്തിനിടെ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിന്റെ താക്കോല്‍ കമ്പനി ഉടമ ഊരിയെടുത്തു

തൃശൂര്‍ ആമ്പല്ലൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയില്‍ പൊടിക്കിടയില്‍ കിടന്ന് അന്യസംസ്ഥാന തൊഴിലാളി പ്രസവിച്ചു. സംഭവം അറിഞ്ഞെത്തിയ വനിതാ ഡോക്ടറെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും ഓട്ടുകമ്പനി ഉടമ അസഭ്യം പറഞ്ഞതായി ആരോപണമുണ്ട്. പിന്നീട് യുവതിയെയും കുഞ്ഞിനെയും പോലീസ് സുരക്ഷയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യുവതി ഓട്ടുകമ്പനിയില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രസവിച്ചത്. സംഭവമറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കമ്പനി ഉടമ തട്ടിക്കയറുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഉടമ തട്ടിക്കയറിയത്. ഇവരെ തൊഴില്‍ സ്ഥലത്തുനിന്നും മാറ്റുകയാണെങ്കില്‍ രേഖാമൂലം കത്ത് നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തില്‍ ചികിത്സയാണ് നല്‍കേണ്ടതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. വനിതാ ഡോക്ടര്‍ക്ക് നേരെയും ഉദ്യോഗസ്ഥര്‍ക്ക് നേരെയും അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ ഇവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതായും പറയുന്നു.

യുവതിയെയും കുഞ്ഞിനെയും നിര്‍ബന്ധപൂര്‍വ്വം മാറ്റാനുള്ള ശ്രമത്തിനിടെ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിന്റെ താക്കോല്‍ കമ്പനി ഉടമ ഊരിയെടുത്തു. യഥാസമയം തൊഴിലാളിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതില്‍ തൊഴിലുടമ വീഴ്ച വരുത്തിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് ഇടപ്പെട്ട് പുതുക്കാട് പോലിസെത്തിയാണ് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേ്ക്ക് മാറ്റിയത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാതെയാണ് ഗര്‍ഭിണിയായ യുവതിയെ ഓട്ടുകമ്പനിയില്‍ താമസിപ്പിച്ചതെന്ന് നെന്മണിക്കര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍