UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറ്റിപുറത്തെത്തിയത് പഞ്ചാബിലേക്കുളള കുഴിബോംബുകളെന്ന്; ആയുധശേഖരം ആദ്യം കണ്ടയാളെ തേടി അന്വേഷണസംഘം മഹാരാഷ്ട്രയിലേക്ക്

സെനിക ആയുധനിര്‍മ്മാണ് ശാലയിലെ കുഴിബോംബുകള്‍ എങ്ങനെ ഇവിടെയെത്തിയെന്നതിനെ കുറിച്ച് സൈന്യവും അന്വേഷിക്കുന്നുണ്ട്

കുറ്റിപ്പുറം പാലത്തിനു സമീപം നിള നദിയോരത്ത് കണ്ടെത്തിയ കുഴിബോംബുകള്‍ മഹാരാഷ്ട്ര സൈനിക ആയുധശാലയില്‍ നിന്നും പഞ്ചാബിലേക്ക് അയച്ചതെന്ന് സൂചന ലഭിച്ചതായി അന്വേഷണ സംഘം. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ആയുധനിര്‍മ്മാണ ശാലയില്‍ നിന്നു 2001ല്‍ ഇവ പുല്‍ഗാവിലെയും പൂനെയിലെയും സൈനിക ആയുധശാലകളിലേക്ക് അയച്ചു. പിന്നീട് പുല്‍ഗാവില്‍ നിന്നും പഞ്ചാബിലേക്ക് അയച്ച ക്ലേമര്‍ കുഴിബോംബുകളാണ് ദുരൂഹസാഹചര്യത്തില്‍ കുറ്റിപ്പുറത്ത് പ്രത്യക്ഷപ്പെട്ടതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ചന്ദ്രപൂരില്‍ നിന്നും പൂനെയിലേക്ക് അയച്ചവയും ഇക്കൂട്ടത്തിലുണ്ട്. പൂനെയില്‍ നിന്ന് ബോംബുകള്‍ എവിടേക്കാണ് അയച്ചതെന്നറിയാന്‍ മലപ്പുറം ഡിസിആര്‍ബി: ജയ്‌സണ്‍ കെ എബ്രഹാമിന്റെ നേതരത്വത്തിലുളള അഞ്ചംഗ അന്വേഷണ സംഘം അവിടെയെത്തി.

അതെസമയം, ക്ലേമര്‍ ബോംബുകളും മറ്റ് അനുബന്ധ ആയുധങ്ങളുടെ ശേഖരവും പാലത്തിനടിയില്‍ കണ്ട് വിവരം കൈമാറിയ വെട്രിവേലുവിനെ തേടി പൊലീസ് വല വീശീയിട്ടുണ്ട്. വെട്രിവേലും മഹാരാഷ്ട്രക്കാരാനാണെന്നാണ് പൊലിസിന് ലഭിച്ച സൂചന. ഇയാള്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് താമസിച്ച് വന്നത്. പാലത്തിനരികില്‍ ആയുധശേഖരം ഉണ്ടെന്നത് ആദ്യം കണ്ട ഇയാളെ പിന്നെ നാട്ടുകാര്‍ കണ്ടിട്ടില്ല. സൈനിക ആയുധനിര്‍മ്മാണ് ശാലയില്‍ നിന്നും പഞ്ചാബിലേക്ക് 2001 ല്‍ അയച്ച് കുഴിബോംബുകള്‍ എങ്ങനെ ഇവിടെയെത്തി എന്നതില്‍ ദൂരൂഹത തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വെട്രിവേലുവിനെ തേടുന്നത്.

കഴിഞ്ഞ ദിവസം പുഴയിലെ വെളളം വറ്റിച്ച് പൊലിസ് നടത്തിയ പരിശോധനയില്‍ ലോഹത്തകിടുകള്‍ കണ്ടെത്തിയിരുന്നു. ഈ ലോഹത്തകിടുകള്‍ മണലില്‍ കൂടിയും ചതുപ്പ് നിലത്തുകൂടിയും സഞ്ചരിക്കാന്‍ സൈന്യം ഉപയോിക്കുന്നതാണെന്നും അന്വേഷണ സംഘം തലവന്‍ പാലക്കാട് ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു.

ജില്ലയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുളള ഗൂഡനീക്കമാണിതെന്നാണ് നാട്ടുകാര്‍ കരുതുന്നത്. അന്വേഷണഘട്ടത്തിന്റെ പ്രാഥമികഘട്ടമായതിനാല്‍ പലരും പ്രതികരിക്കാന്‍ കൂട്ടാക്കുന്നില്ല. മകരവിളക്കായതിനാല്‍ കര്‍ണ്ണാടകയില്‍ നിന്നും വടക്കന്‍ ജില്ലകളില്‍ നിന്നും ധാരാളം അയപ്പഭക്തര്‍ കൂളിക്കാന്‍ ഇറങ്ങുന്ന ഇടത്താണ് ആയുധം ശേഖരം കണ്ടെത്തിയത്. മിനി പമ്പയെന്ന് വിളിക്കുന്ന ഇവിടെ നിരവധി ഭക്തരുടെ ഇടത്താവളമാണ്. സൈനിക ആയുധനിര്‍മ്മാണ് ശാലയിലെ കുഴിബോംബുകള്‍ എങ്ങനെ ഇവിടെയെത്തിയെന്ന കാര്യം മിലിറ്ററി രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവരികയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍