UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യ വിസര്‍ജ്യം കലര്‍ന്ന കുപ്പിവെള്ളം വിപണിയില്‍

ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ലാബിലും റഫറല്‍ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്

മനുഷ്യ വിസര്‍ജ്യം കലര്‍ന്ന കുപ്പിവെള്ളം വിപണിയില്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ കലര്‍ന്ന കുപ്പിവെള്ളം കണ്ടെത്തിയത്. മിനറല്‍ വാട്ടര്‍ കമ്പനികള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.

കോളിഫോം ബാക്ടീരിയ കൂടാതെ മറ്റ് രോഗാണുക്കളെയും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ മാസം വരെ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മൂവാറ്റുപുഴ ആസ്ഥാനമായ ഗ്രീന്‍ വാലി, കോട്ടയം ആനിക്കാട് ആസ്ഥാനമായ ബ്ലൂമിംഗ്, കോട്ടയം നെടുങ്ങടപ്പള്ളിയിലെ മൗണ്ട് മിസ്റ്റ്, കോട്ടയം വില്ലിയൂന്നിയിലെ ബേസിക്, തിരുവനന്തപുരം കിന്‍ഫ്രയിലെ മക് ഡവല്‍സ്, നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷനിലെ അക്വ സയര്‍, കൊല്ലം കൂട്ടിക്കടയിലെ ഡിപ്ലോമാറ്റ് 1, കൊല്ലം പുത്തൂരിലെ ബ്രിസോള്‍, ആലുവ മരപ്പള്ളി ആസ്ഥാനമായ ഗോള്‍ഡന്‍ വാസി നെസ്റ്റ് എന്നീ കമ്പനികളുടെ കുപ്പി വെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്.

ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ലാബിലും റഫറല്‍ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പ്രശ്‌നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്നും പിന്‍വലിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍