UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടിയേരിയുടെ വിവാദ യാത്ര: മിനി കൂപ്പറിന്റെ രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ്

ഹവാല കേസില്‍ പ്രതിയാണ് ഫൈസല്‍ എന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പോസ്റ്റിട്ടതോടെ യാത്ര വിവാദമായത്‌

ജനജാഗ്രതാ യാത്രയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ച ആഡംബര കാറിനെ ചൊല്ലി വീണ്ടും വിവാദം. കാരാട്ട് ഫൈസലിന്റെ ഈ കാര്‍ നികുതി വെട്ടിച്ച് സ്വന്തമാക്കിയതാണെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ കൊടുവള്ളി ആര്‍ടിഒ നോട്ടീസ് അയച്ചു.

ഏഴു ദിവസത്തിനുള്ളില്‍ കാറിന്റെ രേഖകളുമായി ഹാജരാകാനാണ് കാരാട്ട് ഫൈസലിന് ആര്‍ടിഒയുടെ നിര്‍ദ്ദേശം. കൊടുവള്ളി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജനജാഗ്രതാ യാത്രയ്ക്ക് കൊടുവള്ളിയില്‍ സ്വീകരണം നല്‍കുന്നതിനിടെയാണ് കോടിയേരി കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപയുടെ മിനി കൂപ്പര്‍ കാറില്‍ സഞ്ചരിച്ചത്. ഹവാല കേസില്‍ പ്രതിയാണ് ഫൈസല്‍ എന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പോസ്റ്റിട്ടതോടെ യാത്ര വിവാദമാകുകയും ചെയ്തു.

2013ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യൂ സെവന്‍ കാര്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ നിന്ന് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിരുന്നു. ഫൈസലിനെയും ഈ കേസില്‍ ഡിആര്‍എ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍