UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗതാഗത മന്ത്രിയുടെ വാഹന പരിശോധന; സീറ്റ് ബെല്‍റ്റിടാതെ കുടുങ്ങി എംഎല്‍എ

തിരികെ കാറില്‍ കയറിയ എംഎല്‍എ ഡ്രൈവറുടെ സഹായത്തോടെ സീറ്റ്‌ബെല്‍റ്റ് ഇട്ടാണ് യാത്ര തുടര്‍ന്നത്

സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാറിലെത്തിയ എംഎല്‍എയെ തടഞ്ഞ് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. ഹെല്‍മറ്റില്ലാതെയും, സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വാഹനങ്ങളുമായി നഗരത്തിലെത്തിയവരെ തടഞ്ഞ് ബോധവത്കരണം നടത്തുന്നതിനിടയിലാണ് എ.കെ.ശശീന്ദ്രന്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ തടഞ്ഞത്.

സംസ്ഥാന റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി വിവിധ വകുപ്പുകളും പൊലീസും ചേര്‍ന്നു നടത്തുന്ന പരിശോധന നിരീക്ഷിക്കാന്‍ കോഴിക്കോട് ബൈപ്പാസിലെ മുണ്ടിക്കല്‍ത്താഴം ജംക്ഷനില്‍ എത്തിയതായിരുന്നു മന്ത്രി.

രാവിലെയെത്തിയ അദ്ദേഹം 20 മിനിറ്റോളം റോഡില്‍ നിന്ന് വാഹനങ്ങള്‍ക്ക് കൈ കാണിച്ചു. ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും എത്തുന്നവര്‍ക്ക് താക്കീത് നല്‍കി വിട്ടയയ്ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റസാഖ് എംഎല്‍എയുടെ വാഹനം വന്നത്. നോക്കുമ്പോള്‍ മുന്‍സീറ്റിലിരിക്കുന്ന എംഎല്‍എ സീറ്റ്‌ബെല്‍റ്റ് ഇട്ടിട്ടില്ല.

പിന്നീട് ചമ്മിയ ചിരിയുമായിട്ടാണ് എംഎല്‍എ മന്ത്രിക്കരികിലെത്തിയത്. തുടര്‍ന്ന് മന്ത്രി കാര്യങ്ങള്‍ ചോദിച്ചറിയുകയും. നിയമം പാലിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ‘തല്‍ക്കാലത്തേക്ക് വിട്ടയക്കുന്നു’ എന്നായിരുന്നു മന്ത്രി എംഎല്‍എയോട് പറഞ്ഞത്.

തിരികെ കാറില്‍ കയറിയ എംഎല്‍എ ഡ്രൈവറുടെ സഹായത്തോടെ സീറ്റ്‌ബെല്‍റ്റ് ഇട്ടാണ് യാത്ര തുടര്‍ന്നത്. പിന്‍സീറ്റിലെ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനങ്ങളും മന്ത്രിയുടെ നേതൃത്വത്തില്‍ തടഞ്ഞു.

നടപടികള്‍ കര്‍ശനമാക്കുക മാത്രമാണ് അപകടങ്ങള്‍ വര്‍ധിക്കാതിരിക്കാന്‍ ഏക മാര്‍ഗമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നിയമങ്ങള്‍ കര്‍ശമാക്കുകയാണെന്ന് പലര്‍ക്കും അറിയാമായിരുന്നിട്ടും ലംഘിക്കുന്ന പ്രവണതയില്‍ മന്ത്രി ആശങ്ക രേഖപ്പെടുത്തി. ശിക്ഷിക്കുക മാത്രമല്ല ബോധവല്‍ക്കരണം കൂടി സജീവമായി കൊണ്ടുപോയാല്‍ മാത്രമേ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുകയുള്ളൂനെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 31 വരെ പരിശോധനയും ബോധവല്‍ക്കരണവും തുടരും.

കാശ്മീരില്‍ സമാധാനവും സ്ഥിരതയും വേണം, ജനങ്ങളുമായി ചര്‍ച്ചചെയ്തുകൊണ്ടു വേണമായിരുന്നു തീരുമാനം നടപ്പാക്കേണ്ടിയിരുന്നത്: അമേരിക്ക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍