UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി പത്‌നി: യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന് ആരോപണം

ഡോ. ജൂബിലി നവപ്രഭയ്ക്ക് വേണ്ടി വിരമിച്ച അധ്യാപകരെ നിയമിക്കാമെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നെന്ന് ആരോപണം

കേരള സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി മന്ത്രി ജി സുധാകരന്റെ ഭാര്യയെ നിയമിച്ചത് ചട്ടവിരുദ്ധമായെന്ന് ആരോപണം. സിന്‍ഡിക്കേറ്റ് ചേര്‍ന്ന് യോഗ്യതയില്‍ ഭേദഗതി വരുത്തിയാണ് സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയെ നിയമിച്ചതെന്നാണ് ആരോപണം. ഡയറക്ടറേറ്റ്‌ ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷന്‍ ഡയറക്ടറായി നിയമിച്ചത്.

പത്ത് ബിഎഡ് സെന്ററുകള്‍, 29 യുഐടികള്‍, ഏഴ് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററുകള്‍ എന്നിവയാണ് കേരള സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്ഥാപനങ്ങള്‍. പ്രതിമാസം 35,000 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഈമാസം നാലിന് ഇന്റര്‍വ്യൂ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് നിയമന ഉത്തരവില്‍ പറയുന്നു.

നേരത്തെ സര്‍വകലാശാല പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ വിരമിച്ച അധ്യാപകരെ നിയമിക്കാമെന്ന് സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കുകയായിരുന്നു. ഇത് ഡോ. ജൂബിലിക്ക് വേണ്ടിയാണെന്നാണ് ആരോപണം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍