ഫിറോസുമായി സംവാദം നടത്താന്‍ താനില്ലെന്നും ഒരു ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരുമ്പോള്‍ അടുത്തതുമായി വരികയാണെന്നും മന്ത്രി
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെയോ പി കെ കുഞ്ഞാലിക്കുട്ടിയെയോ ബന്ധു നിയമനം സംബന്ധിച്ച് പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി കെ ടി ജലീല്‍. പരസ്യ സംവാദം നടത്താമെന്ന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ വെല്ലുവിളിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഫിറോസുമായി സംവാദം നടത്താന്‍ താനില്ലെന്നും ഒരു ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരുമ്പോള്‍ അടുത്തതുമായി വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്എംഡിഎഫ്സിയില് നിയമനം കിട്ടിയ മന്ത്രിയുടെ ബന്ധുവിന്റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് കേരളത്തിലെ സര്‍വകലാശാലകളില്‍ അംഗീകാരമില്ലെന്ന് ഫിറോസ് ആരോപിച്ചിരുന്നു. അതേക്കുറിച്ച് ഡയറക്ടറോട് ചോദിക്കണമെന്നായിരുന്നു ജലീലിന്റെ മറുപടി.
ശബരിമലാനന്തര കേരളത്തില്‍ മുസ്ലീം ലീഗ് ആ കോണി ഇനി എങ്ങോട്ട് തിരിച്ചുവെക്കും?