UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോസ്റ്ററൊട്ടിക്കാന്‍ മാത്രമല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ? വംശീയ അധിക്ഷേപവുമായി മന്ത്രി കെ ടി ജലീല്‍

ജലീലിന്റെ ട്രോള്‍ കടുത്ത വംശീയവിദ്വേഷമുള്ളതും തൊഴിലാളി വിരുദ്ധവുമാണെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേരളത്തിലെ സജീവ രാഷ്ട്രീയ ചര്‍ച്ച. പല രാഷ്ട്രീയ പ്രമുഖരും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയും ചെയ്തു. അതേസമയം ഇതേക്കുറിച്ച് മന്ത്രി കെ ടി ജലീലിന്റെ പ്രസ്ഥാവന വിവാദമാകുകയാണ്. ‘ശ്ശെടാ..പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ’ എന്നായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുലിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കാനാണ് ജലീല്‍ ശ്രമിച്ചതെങ്കിലും അതിലെ വംശീയ അധിക്ഷേപം ചൂണ്ടിക്കാട്ടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ജി പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ് എന്നും ജലീല്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ജലീലിന്റെ ട്രോള്‍ കടുത്ത വംശീയവിദ്വേഷമുള്ളതും തൊഴിലാളി വിരുദ്ധവുമാണെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തരേന്ത്യക്കാരെ മോശമായി ചിത്രീകരിക്കുന്ന ട്രോളിലൂടെ ജലീല്‍ പ്രാദേശിക വാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. പോസ്റ്ററൊട്ടിക്കുന്നവരേയും കൂലിപ്പണിയെടുക്കുന്നവരേയും രണ്ടാം കിട തൊഴിലാളികളായി ചിത്രീകരിച്ച് കൊണ്ട് ഒരു ഇടതുപക്ഷ മന്ത്രി മുന്നോട്ട് വരുന്നതിലെ രാഷ്ട്രീയ ശരിയും സാമൂഹികമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍