UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്മായിലിനെ തള്ളി സിപിഐ: നടപ്പാക്കിയത് പാര്‍ട്ടി തീരുമാനം

ഈ തീരുമാനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പ്രകാശ് ബാബു

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടി തീരുമാന പ്രകാരമാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. സംസ്ഥാന എക്‌സിക്യൂട്ടീവ് ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത്. എല്ലാ തീരുമാനങ്ങളും ദേശീയ എക്‌സിക്യൂട്ടീവിനെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ തീരുമാനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കെ ഇ ഇസ്മയില്‍ ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്മയിലിന്റെ പരാമര്‍ശം പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്ന് പ്രകാശ് ബാബു വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളൂ എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നുമാണ് ഇസ്മയില്‍ ആലപ്പുഴയില്‍ പറഞ്ഞത്. മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് സിപിഐ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്നോട് പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിയാനിടയില്ലെന്നുമാണ് ഇസ്മയില്‍ പറഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍