UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി രവീന്ദ്രനാഥിന്റെ ആര്‍എസ്എസ് ബന്ധം; എന്‍ കെ ശേഷനെ മുണ്ടശേരിയാക്കി അനില്‍ അക്കര എംഎല്‍എ

ചേരാനെല്ലൂര്‍ ആര്‍എസ്എസ് ശാഖയിലെ അംഗമായിരുന്നു രവീന്ദ്രനാഥ് എന്നാണ് അനില്‍ അക്കര പറയുന്നത്

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് ആര്‍എസ്എസ് ബന്ധം ഉണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നിന്ന് വടക്കാഞ്ചേരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. അനിലിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി രംഗത്തു വന്നെങ്കിലും താന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവം തന്നെയാണെന്ന നിലപാടിലാണ് എംഎല്‍എ. എന്നാല്‍ വെല്ലുവിളികള്‍ക്കിടയില്‍ അനിലിന്റെ ഒരു പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. മുന്‍ ധനമന്ത്രി എന്‍ കെ ശേഷനെ ബന്ധപ്പെടുത്തിയുള്ള ഒരു പോസ്റ്റില്‍ ശേഷന്റെ ഫോട്ടോയ്ക്കു പകരം ജോസഫ് മുണ്ടശേരിയുടെ ചിത്രം ചേര്‍ത്തതാണ് അനിലിനു പറ്റിയ അമിളി. അബദ്ധം മനസിലാക്കി ഉടന്‍ തിരുത്തിയെങ്കിലും വടക്കാഞ്ചേരിയില്‍ നിന്നുള്ള എംഎല്‍എയും സോഷ്യല്‍ പാര്‍ട്ടി നേതാവും അച്യുതമേനോന്‍ മന്ത്രിസഭയിലെ ധനകാര്യവകുപ്പ് മന്ത്രിയുമായിരുന്ന എന്‍ കെ ശേഷനെയും ജോസഫ് മുണ്ടശേരിയേയും തമ്മില്‍ തിരിച്ചറിയാന്‍ കഴില്ലാത്തയാളാണോ ഒരു ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചോദ്യവും വിമര്‍ശനവും പരിഹാസവുമായി സോഷ്യല്‍ മീഡിയ അനിലിന്റെ പിന്നാലെ കൂടിയിരിക്കുകയാണ്.

"</p

അതേസമയം വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിനെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമുള്ളതാണെന്നു തന്നെയുള്ള നിലപാടില്‍ അനില്‍ അക്കര ഉറച്ചു നില്‍ക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പറയുന്നത്. ‘കുട്ടിക്കാലത്തു എറണാകുളം ചേരാനെല്ലൂര്‍ ആര്‍ എസ് എസ് ശാഖാ അംഗം, വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഇ എം എസ് പഠിച്ച തൃശ്ശൂര്‍ സെന്റ്‌തോമസ് കോളേജില്‍ എ ബി വി പി യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കി ഇതെല്ലാം ശരിയെങ്കില്‍ ഇനി എത്ര കാണാനിരിക്കുന്നു?’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനില്‍ അക്കര മന്ത്രിക്കെതിരേ ആദ്യ പ്രതികരണം നടത്തിയത്. ഇതിനു പിന്നാലെ അനില്‍ അക്കരയുടെ ആരോപണങ്ങളെ നിഷേധിച്ച് രവീന്ദ്രനാഥ് രംഗത്തു വന്നു. ജീവിതത്തില്‍ ഒരിക്കലും താന്‍ എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ പ്രസ്താവന വന്നതിനു പിന്നാലെ അനില്‍ മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ‘ഇദ്ദേഹം ബഹുമാന്യനായ അച്യുതമേനോന്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി എന്‍. കെ ശേഷന്‍ ഇദ്ദേഹം 1978ല്‍ സെന്റ് തോമസ് കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിലെ വരണാധികാരിയായിരുന്നു… ഇദ്ദേഹത്തിന്റെ കയ്യില്‍ നാമനിര്‍ദേശിക പത്രിക നല്‍കാന്‍ പോയതും, പിന്നീട് പിന്‍വലിക്കാന്‍ പോയതും എറണാകുളത്തെ ആര്‍ എസ് എസ് ജില്ലാ പ്രസിഡന്റായിരുന്ന രാമചന്ദ്രന്‍കര്‍ത്തയുടെ അനന്തിരവനായ സെന്റ് തോമസിലെ msc കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥി രവീന്ദ്രനാഥിന് ഓര്‍മ്മയില്ല. പക്ഷെ കൂടെ പഠിച്ചവര്‍ക്കും, കൂടെ ചേരാനെല്ലൂര്‍ ശാഖയില്‍ പങ്കെടുത്തവര്‍ക്കും ഓര്‍മ്മയുണ്ട്. കാരണം അവര്‍ മന്ത്രിമാരല്ലല്ലോ ?‘ എന്നായിരുന്നു ഈ പോസ്റ്റിലെ ആക്ഷേപങ്ങള്‍. ഇതേ പോസ്റ്റിലാണ് ശേഷനെ അനില്‍ മുണ്ടശേരിയാക്കിയതും.

ഇതിനു ശേഷം മറ്റൊരു പോസ്റ്റ് കൂടി അനില്‍ ഇട്ടിട്ടുണ്ട്. തന്റെ ആരോപണങ്ങള്‍ മന്ത്രി ശരിവയ്ക്കുന്നുണ്ടെന്നാണ് ആ പോസ്റ്റില്‍ എംഎല്‍എ പറയുന്നത്. ‘ബഹുമാന്യ വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രന്‍മാഷേ, ഞാന്‍ ഫെയ്‌സ് ബുക്കില്‍ ഇട്ടകുറിപ്പ് നിഷേധിച്ചുകൊണ്ട് ഇറക്കിയ പത്രകുറിപ്പില്‍ തന്നെ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് താങ്കള്‍ സമ്മതിക്കുകയാണ്. ഞാന്‍ പറഞ്ഞത് രവീന്ദ്രന്‍മാഷ് എബിവിപി യുടെ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയെന്നാണ്. താങ്കള്‍ അത് നിഷേധിക്കുന്നില്ല. ഞാന്‍ പറഞ്ഞത് താങ്കള്‍ കുട്ടിക്കാലത്ത് ചേരാനെല്ലൂര്‍ ആര്‍ എസ് എസ് ശാഖയില്‍ പോയിരുന്നു എന്നാണ്. താങ്കള്‍ അതും നിഷേധിക്കുന്നില്ല. പിന്നെ എന്റെ അഭിപ്രായത്തോട് പ്രധിഷേധം രേഖപ്പെടുത്താം അത് ഞാന്‍ സ്വാഗതം ചെയ്യുന്നു.പിന്നെ എന്താണ് യഥാര്‍ത്ഥ വസ്തുത? പറയൂ,മാഷ് തന്നെ പറയൂ ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍,, നമുക്ക് നോക്കാം.ഞാനും ആ കോളേജില്‍ പഠിച്ചതല്ലേ?’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍