UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രേതബാധ ഒഴിപ്പിക്കാന്‍ ക്രൂരമര്‍ദ്ദനം: പെണ്‍കുട്ടി ആശുപത്രിയില്‍

മുറിവുകള്‍ പഴുത്ത് അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് എറണാകുളത്തെ ആശുപത്രിയിലെത്തിച്ചത്

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ആഭിചാരക്രിയക്കാരന്റെ ക്രൂരമര്‍ദ്ദനം. ശരീരമാസകലം ചൂരലിന് അടിയും മര്‍ദ്ദനവുമേറ്റ പെണ്‍കുട്ടി മുറിവുകള്‍ പഴുത്ത് അണുബാധയുണ്ടായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോട്ടയം ജില്ലയിലാണ് സംഭവം. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകളാണ് ക്രൂരമര്‍ദ്ദനം നേരിട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു കേന്ദ്രത്തിലാണ് സംഭവം. പ്രേതബാധ ഒഴിപ്പിക്കാനായി പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്. നിലത്ത് കളം വരച്ച് പെണ്‍കുട്ടിയെ അതിനുള്ളിലിരുത്തി ഹോമവും പൂജകളും ആഭിചാര ക്രിയകളും നടത്തി. ഒരു ദിവസം നീണ്ട പൂജയ്‌ക്കൊടുവില്‍ തളര്‍ന്നുവീണ കുട്ടിയെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ശരീരമാസകലം ചൂരലുകൊണ്ട് അടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ഇരുപതിനായിരം രൂപയാണ് ആഭിചാരക്രിയകള്‍ക്കായി പൂജാരിക്ക് നല്‍കിയത്. ശരീരത്തില്‍ മുറിവുകളും കടുത്ത വേദനയുമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍ കേസെടുക്കാതെ ചികിത്സ നടത്താനാകില്ലെന്ന് അറഇയിച്ചതോടെ പോലീസുകാരന്‍ മകളുമായി മടങ്ങിപ്പോയി. പിന്നീട് മുറിവുകള്‍ പഴുത്ത് അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് എറണാകുളത്തെ ആശുപത്രിയിലെത്തിച്ചത്. സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

read more: കരാര്‍ നല്‍കിയത് പാപ്പര്‍ കമ്പനിക്കോ? കേരളത്തിലെ ആദ്യത്തെ ആറുവരി കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് അനിശ്ചിതത്വത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍