UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്‌നയുടെ തിരോധാനം: പോലീസ് ബംഗളൂരു ആശ്വാസ് ഭവനിലെത്തി

വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ജസ്‌ന ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും വിവരം

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്‌ന മരിയയെ തിരഞ്ഞ് പോലീസ് ബംഗളൂരുവിലെ ആശ്വാസ് ഭവനില്‍ എത്തിച്ചേര്‍ന്നു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം ഇതുവരെയും തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

സുഹൃത്തായ ഒരു യുവാവിനൊപ്പം പെണ്‍കുട്ടി ആശ്വാസ് ഭവനിലെത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവിടെ എത്തിയത്. അതേസമയം വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ജസ്‌ന ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും വിവരങ്ങളുണ്ട്. അതിന് ശേഷം ഇവര്‍ മൈസൂരുവിലേക്ക് പോയി. ശനിയാഴ്ചയാണ് ഇവര്‍ ആശ്വാസ് ഭവനില്‍ എത്തിയത്. ഇതിന് ശേഷമാണ് നഗരത്തില്‍ വച്ച് വാഹനാപടമുണ്ടായത്.

ചികിത്സയ്ക്ക് ശേഷം ശേഷം മൈസൂരിലേക്ക് എന്ന് പറഞ്ഞ് പോയെന്നാണ് വിവരം. ജസ്‌നയെ ബംഗളൂരുവില്‍ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവില്‍ എത്തിയത് ജസ്‌നയാണെന്ന നിഗമനത്തില്‍ എത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍