UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിനെക്കുറിച്ച് പറയണമെന്ന് സ്മൃതി: അസഹിഷ്ണുത സഹിക്കാനില്ലെന്ന് എംകെ സാനു

എല്ലാത്തരം എതിര്‍ സ്വരങ്ങളോടും വൈരുധ്യങ്ങളോടും സംവദിക്കുക എന്നതാണ് നമ്മുടെ പാരമ്പര്യം. അതിപ്പോള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രശസ്ത എഴുത്തുകാരന്‍ എംകെ സാനുവിനെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ഭരണ നേട്ടങ്ങള്‍ രാജ്യത്തെ പ്രമുഖരുടെ വീടുകളില്‍ നേരിട്ടെത്തി അറിയിക്കുന്നതിന്റെ ഭാഗമായാണ് സ്മൃതി ഇറാനി സാനുവിന്റെ വീട്ടിലെത്തിയത്.

ഭരണ നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും വിവരിക്കുന്ന ലഘുലേഖകളും ബ്രോഷറുകളും സ്മൃതി അദ്ദേഹത്തിന് കൈമാറി. ഇവ വായിക്കണമെന്നും ഇതില്‍ നല്ല അംശങ്ങളുണ്ടെങ്കില്‍ അനുകൂലമായി പ്രതികരിക്കണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. അതേസമയം നല്ലതിനോട് അനുകൂലമായി പ്രതികരിക്കേണ്ടത് ഒരു പൗരനെന്ന നിലയില്‍ തന്റെ കടമയാണെന്ന് താന്‍ മന്ത്രിയോട് പറഞ്ഞതായി സാനു മാധ്യമങ്ങളെ അറിയിച്ചു.

എന്നാല്‍ ബിജെപി സര്‍ക്കാരിനെക്കുറിച്ച് എടുത്ത് പറയാനുള്ളത് രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയാണെന്ന് അദ്ദേഹം മന്ത്രിയോട് പറഞ്ഞു. ഭാരതീയ പൈതൃകത്തിന്റെ കാതലാണ് സഹിഷ്ണുത. എല്ലാത്തരം എതിര്‍ സ്വരങ്ങളോടും വൈരുധ്യങ്ങളോടും സംവദിക്കുക എന്നതാണ് നമ്മുടെ പാരമ്പര്യം. അതിപ്പോള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അതിനോട് വിയോജിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുകയാണെന്ന് സാനു മന്ത്രിയോട് വ്യക്തമാക്കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ബിജെപിയുടെ ദേശീയ ട്രഷറര്‍ എവിടെ? എന്തിനാണ് ഇങ്ങനെ ഒളിച്ചിരിക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍