UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം: പ്രതിമാ ഉദ്ഘാടനത്തെ കളിയാക്കി മന്ത്രി മണിയുടെ പോസ്റ്റ്

രണ്ട് ഉദ്ഘാടനങ്ങളെയും താരതമ്യം ചെയ്തുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാണ്‌

ഗുജറാത്തിലെ നര്‍മ്മദയില്‍ സര്‍ദാര്‍ വല്ലായ് പട്ടേലിന്റെ 3000 കോടി രൂപ മുടക്കി നിര്‍മ്മിച്ച പ്രതിമയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. അതേസമയം കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഫ്‌ളാറ്റിന്റെ ഉദ്ഘാടനം ഇന്ന് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വഹിച്ചു.

ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ ഇത്രയധികം രൂപ ചെലവഴിച്ച് പ്രതിമ നിര്‍മ്മിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്യവ്യാപകമായി ഉയരുന്നത്. രണ്ട് ഉദ്ഘാടനവും ഒരുദിവസമായത് കേരള സര്‍ക്കാരിന് ഗുണം ചെയ്തു. രണ്ടിനെയും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഇതിനിടെയില്‍ മന്ത്രി എംഎം മണി ഈ വിഷയത്തെക്കുറിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റും ശ്രദ്ധേയമായി.

‘ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം’ എന്നാണ് മണിയുടെ പോസ്റ്റ്. ഇന്ന് രാജ്യത്ത് രണ്ട് ഉദ്ഘാടനങ്ങള്‍ നടക്കുന്നുണ്ട്. 31-10-2018. 1. വെറും 20 കോടി ചിലവില്‍ സംസ്ഥാന സര്‍ക്കാര്‍ കടലിന്റെ മക്കള്‍ക്കായി നിര്‍മ്മിച്ച 2BHK ഫ്‌ളാറ്റ് 192 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്ന് കൈമാറും. 2. ഇപ്പോഴും പട്ടിണിയുള്ള ഗുജറാത്തില്‍ 3000 കോടി മുടക്കി നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ സര്‍ദാര്‍ പ്രതിമ പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും’. എന്ന് എഴുതിയിരിക്കുന്ന പോസ്റ്ററും മണി പോസ്റ്റ് ചെയ്തിരിക്കുന്നു. ഇതോടൊപ്പം ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഫോട്ടോയും പ്രതിമയുടെ ഫോട്ടോയും അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1500ലേറെ പേരാണ് മണിയുടെ ഈ ഈ പരിഹാസ പോസ്റ്റ് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഷെയര്‍ ചെയ്തത്.

3000 കോടിയുടെ പ്രതിമയും 20 കോടിക്ക് 192 പേര്‍ക്ക് വീടും: ഒരു കേരള/ഗുജറാത്ത് വികസന താരതമ്യം

Explainer: 182 മീറ്റർ കുത്തനെ ഗുജറാത്തിലുയര്‍ന്ന ഇന്ത്യയുടെ ‘ആത്മാഭിമാനം’; എന്തുകൊണ്ട് സര്‍ദാര്‍ പട്ടേൽ പ്രതിമ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍