UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കക്ഷിക്ക് ‘ബ്ലാക്ക്’ പണ്ടേ പഥ്യമല്ല: ‘ബാക്ക്’ ആണ് പഥ്യം: പീതാംബര കുറുപ്പിന് മറുപടിയുമായി എം എം മണി

എജ്ജാതി മറുപടിയെന്ന് സോഷ്യല്‍ മീഡിയ

മന്ത്രി എംഎം മണിയെ നിറത്തിന്റെ പേരില്‍ അവഹേളിച്ച പീതാംബര കുറുപ്പിന് മറുപടിയുമായി മണി. പ്രളയത്തിന് കാരണക്കാരന്‍ ബ്ലാക്ക് മണി ആണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരിഹാസം. ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് കുറുപ്പിന്റെ വിവാദ പ്രസംഗം. പ്രളയത്തിന് കാരണക്കാര്‍ സര്‍ക്കാരാണെന്ന് പറയുന്നതിനിടെയായിരുന്നു മന്ത്രി മണിക്കെതിരെ അധിക്ഷേപമുയര്‍ത്തിയത്.

ഇതിന് മറുപടിയുമായി ഇന്ന് തന്നെ മന്ത്രിയെത്തി. ‘കക്ഷിക്ക് ‘ബ്ലാക്ക്’ പണ്ടേ പഥ്യമല്ല: ‘ബാക്ക്’ ആണ് പഥ്യം’ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പീതാംബരക്കുറുപ്പ് പണ്ടൊരിക്കല്‍ ഒരു നടിയുടെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചത് വിവാദമായിരുന്നു. ഇതേക്കുറിച്ചാണ് മന്ത്രി പരോക്ഷമായി പരാമര്‍ശിച്ചത്. അതേസമയം മന്ത്രിയുടെ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.

മണിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്താണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ആശാനേ നമിച്ചുവെന്നാണ് പലരും പറയുന്നത്. ‘ട്രോളര്‍മാരുടെ ട്രോളന്‍ ആശാന്‍’ എന്നാണ് ഒരാള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ‘കെപിസിസി എത്രയും പെട്ടെന്ന് ഒരു ആംബുലന്‍സ് മണിയാശാന്റെ പോസ്റ്റിലോട്ട് പറഞ്ഞുവിടേണ്ടതാണ്. പീതാംബര കുറുപ്പിനെ ആശാന്‍ എടുത്ത് ഭിത്തിയിലൊട്ടിച്ചിട്ടുണ്ട്. ഇപ്പോ കൊണ്ടുപോയാല്‍ അല്‍പം ശ്വാസം എങ്കിലും കിട്ടും.’ എന്നായിരുന്നു ഒരാളുടെ മറുപടി.

‘നമിച്ചു ആശാനെ നിങ്ങള്‍ വെറും മണി അല്ല സ്വര്‍ണ മണിയാണ്. ട്രോളന്മാരുടെ ഗുരു ആണ്’ എന്നായിരുന്നു ഒരു പ്രതികരണം. ‘ഇതുവരെ ഇറക്കിയതില്‍ വച്ച് ഏറ്റവും കിടിലന്‍ ട്രോള്‍ ഇതാണ് ആശാനെ’ എന്നായിരുന്നു മറ്റൊരു കമന്റ്. നടിയുടെ പിന്നില്‍ കൈപ്പത്തി ചിഹ്നം പതിച്ചത് ഇയാളല്ലേയെന്ന് ചിലര്‍ നേരിട്ട് തന്നെ ചോദിക്കുന്നുണ്ട്. വിവാദ ചടങ്ങില്‍ പീതാംബര കുറുപ്പും നടിയും ഒരുമിച്ച് നില്‍ക്കുന്നതിന്റെ ചിത്രവും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍