UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനിലെ വിദ്വേഷ കൊലയാളിയെ പിന്തുണച്ച് കലാപം: 175 പേര്‍ അറസ്റ്റില്‍

കാവി ചരട് കെട്ടിയ യുവാക്കളാണ് പ്രകടനത്തിനും അക്രമത്തിനും നേതൃത്വം നല്‍കിയതെന്നു പോലീസ്

രാജസ്ഥാനിലെ രാജസ്മന്ദിലെ വിദ്വേഷ കൊലയാളി ശംഭുലാല്‍ റെയ്ഗറിനെ പിന്തുണച്ച് ഉദയ്പുരില്‍ കലാപം നടത്തിയ 175 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ നടത്തിയ അക്രമങ്ങളില്‍ ഒരു എഎസ്പിയുള്‍പ്പെടെ 12 പോലീസുകാര്‍ക്ക് നിരവധി പേര്‍ക്കും പരിക്കേറ്റു.

നിരോധനാജ്ഞ ലംഘിച്ച് കലാപമുണ്ടാക്കിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ശംഭുലാലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ജനക്കൂട്ടം അക്രമാസക്തരാകുകയും കടകളും സ്ഥാപനങ്ങളും നിര്‍ബന്ധിതമായി അടപ്പിക്കുകയും ചെയ്തു. റോഡില്‍ ബ്ലോക്കുണ്ടാക്കിയ ഇവര്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരെ കല്ലുകളും കത്തിച്ച ടയറുകളും വലിച്ചെറിഞ്ഞു. ഇതോടെ സ്ഥലത്തെത്തിയ വന്‍ പോലീസ് സംഘം ചില പ്രദേശങ്ങളില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തി.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. എഎസ്പി സുധീര്‍ ജോഷി ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പോലീസുകാര്‍ക്കും നിരവധി സാധാരണക്കാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. ഇതേത്തുടര്‍ന്നാണ് 175 പേരെ തങ്ങള്‍ അറസ്റ്റ് ചെയ്തതെന്ന് ഉദൈയ്പുര്‍ ഐജി ആനന്ദ് ശ്രീവാസ്തവ അറിയിച്ചു. കാവി ചരട് കെട്ടിയ യുവാക്കളാണ് പ്രകടനത്തിനും അക്രമത്തിനും നേതൃത്വം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നെങ്കിലും നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും അക്രമകാരികള്‍ എത്തിച്ചേരുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ലൗജിഹാദിന്റെ പേരില്‍ ശംഭുലാല്‍ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ ചുട്ടുകൊന്നത്. എന്നാല്‍ പിന്നീട് കൊലപാതകത്തിന് പിന്നില്‍ മുസ്ലിം വിരുദ്ധതയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍