UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശുവിനെ ഇടിക്കാതിരിക്കാന്‍ സഡന്‍ ബ്രേക്കിട്ടു; മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരിക്ക്

മഹാരാഷ്ട്രയിലെ ചന്ദ്രാപൂര് ജില്ലയില്‍ പുലര്‍ച്ചെ അഞ്ചേകാലോടെയായിരുന്നു സംഭവം

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരിക്കേറ്റു. നടുറോഡില്‍ നിന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

മഹാരാഷ്ട്രയിലെ ചന്ദ്രാപൂര് ജില്ലയില്‍ പുലര്‍ച്ചെ അഞ്ചേകാലോടെയായിരുന്നു സംഭവം. ചന്ദ്രാപുരില്‍ നിന്ന് നാഗ്പൂരിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. മോഹന്‍ ഭഗവതിന്റെ വാഹനത്തിന്റെ തൊട്ടുപിന്നാലെ വന്ന വാഹനമാണ് അപകടത്തിലായത്. പശുവിനെ കണ്ട് വെട്ടിച്ച് ബ്രേക്കിട്ടപ്പോള്‍ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനം മറിയുകയുമായിരുന്നു. ആറ് സിഐഎസ്എഫ് ജവാന്മാരാണ് മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റുള്ള വാഹനങ്ങള്‍ മോഹന്‍ ഭഗവതിന് അകമ്പടിയായി നാഗ്പൂരിലേക്ക് തന്നെ പോയി. ഇസഡ് കാറ്റഗറി സുരക്ഷയാണ് മോഹന്‍ ഭഗവതിനുള്ളത്.

Read More: പ്രധാനമന്ത്രിയുടെ ഇന്നൊവേറ്റീവ് പുരസ്കാര ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ‘റോഷ്നി’, അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ വിജയത്തിന് ബിനാനിപുരം സ്കൂള്‍ കൊണ്ടുവന്ന മാതൃകയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍