UPDATES

ന്യൂസ് അപ്ഡേറ്റ്സ്

251 രൂപയ്ക്ക് മൊബൈല്‍ ഇറക്കിയ കമ്പനി ഉടമ കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയ്ലിംഗിന് അറസ്റ്റില്‍

മോഹിതിന്റെ ഉടമസ്ഥതയിലുള്ള റിംഗിഗ് ബെല്‍സ് എന്ന കമ്പനി 2016 ഫെബ്രുവരിയിലാണ് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കിയത്

251 രൂപയ്ക്ക് മൊബൈല്‍ നല്‍കാമെന്ന വാഗ്ദാനവുമായിറങ്ങിയ മോഹിത് ഗോയല്‍ കൂട്ടബലാത്സംഗ കേസില്‍ ഇടനിലക്കാരനായി നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലുള്ള യുവതി മാര്‍ച്ച് ആറിന് അഞ്ച് വ്യവസായികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു. ഇവരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് കോടി രൂപ നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് യുവതിയും മോഹിതും ഇവരില്‍ ഒരാളുടെ സഹോദരനെ അറിയിച്ചു. പണം വാങ്ങാനായി എത്തിയപ്പോള്‍ പോലീസും സ്ഥലത്തുണ്ടായിരുന്നു. സഹോദരന്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മോഹിതിന്റെ ഉടമസ്ഥതയിലുള്ള റിംഗിഗ് ബെല്‍സ് എന്ന കമ്പനി 2016 ഫെബ്രുവരിയിലാണ് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കിയത്. ഏഴ് കോടിയോളം പേരാണ് ഫോണിനായി ബുക്ക് ചെയ്തത്. ഇതില്‍ മുപ്പതിനായിരം പേര്‍ ഉടന്‍ പണമടച്ചവരാണ്. എന്നാല്‍ സാങ്കേതിക പ്രശ്‌നം മൂലം വില്‍പന നടന്നില്ല. പിന്നീട് ആമസോണ്‍ വഴി വില്‍പ്പനയ്ക്ക് ശ്രമിച്ചെങ്കിലും പോലീസും ആദായ നികുതി വകുപ്പും ഇടപെട്ടതോടെ അതും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍