UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപിം കോടതി മുന്‍ ചീഫ് ജസ്റ്റീസിനെ കബളിപ്പിച്ച് പണം തട്ടിയ കേസ്; ഒരാള്‍ അറസ്റ്റില്‍

ജ. ആര്‍ എം ലോധയില്‍ നിന്നും ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്

സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍ എം ലോധയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി ദിനേശ് മാലിയെയാണ് ഉദയ്പൂരില്‍ നിന്നും പിടികൂടിയത്. കേസിലെ പ്രധാന പ്രതി മുകേഷിനായി തിരച്ചില്‍ തുടരുകയാണ്.

ലോധയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മുന്‍ ജസ്റ്റീസ് ബി പി സിംഗിന്റെ ഈ മെയില്‍ ഹാക്ക് ചെയ്തായിരുന്നു പ്രതികള്‍ പണം തട്ടിയത്. തന്റെ ബന്ധുവിന്റെ ചികിത്സയ്ക്കായി അത്യാവശ്യമായി ഒരു ലക്ഷം രൂപ തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മേയ് 19 ന് ആണ് ബി പി സിംഗിന്റെ മെയില്‍ ലോധയ്ക്ക് കിട്ടുന്നത്. പണം ഇടേണ്ട അകൗണ്ട് നമ്പരും മെയിലില്‍ ഉണ്ടായിരുന്നു. ഇതനുസരിച്ച് ജ. ലോധ രണ്ട് തവണയായി അമ്പതിനായിരം രൂപ വീതം ഈ അകൗണ്ടിലേക്ക് ഇടുകയും ചെയ്തു. എന്നാല്‍ തന്റെ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ ശരിയായെന്നും പറഞ്ഞ് ബി പി സംഗിന്റെ മറ്റൊരു ഇ മെയില്‍ സന്ദേശം വന്നപ്പോഴാണ് ആര്‍ എം ലോധയ്ക്ക് തട്ടിപ്പ് മനസിലാകുന്നത്. ബി പി സിംഗിനെ നേരിട്ട് കണ്ട് സംസാരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചശേഷമാണ് പൊലീസ് പരാതി നല്‍കുന്നത്.

മുകേഷ് രാജ്യത്തിന്റെ പലഭാഗത്തും ഇത്തരത്തില്‍ പണം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇയാളുടെ അകൗണ്ട് പരിശോധിച്ചതിലൂടെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍