UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ ഇനി മദ്യമൊഴുകും; കൂടുതല്‍ മദ്യ ഉല്‍പ്പാദന ശാലകള്‍ തുറക്കാന്‍ നീക്കം

മുന്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അത് വര്‍ധിച്ചതുമാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍

സംസ്ഥാനത്തിനാവശ്യമായ മദ്യം ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പുതിയ രണ്ട് മദ്യ ഉല്‍പ്പാദന ശാലകള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതോടെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം പൂര്‍ണമായും അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പായി. വടക്കന്‍ കേരളത്തില്‍ രണ്ട് മദ്യ ഉല്‍പ്പാദന ശാലകള്‍ ആരംഭിക്കാനുള്ള അപേക്ഷ എക്‌സൈസ് വകുപ്പിന് ലഭിച്ചു കഴിഞ്ഞു.

എക്‌സൈസ് വകുപ്പ് ഇതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയുന്നു. അതേസമയം എല്‍ഡിഎഫ് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പ്രതിമാസം അഞ്ച് ലക്ഷം കെയ്‌സ് ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രീവറി കണ്ണൂര്‍ ജില്ലയിലെ വാരത്ത് സ്ഥാപിക്കാന്‍ ശ്രീധരന്‍ ബ്രീവറി പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിയിരുന്നു. കേരളത്തില്‍ വില്‍ക്കുന്ന നാല്‍പ്പത് ശതമാനം ബിയറും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നതിനാലാണ് പുതിയ ബ്രീവറിയ്ക്ക് അനുമതി നല്‍കിയതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് പുറമെയാണ് രണ്ട് ബ്രീവറികള്‍ കൂടി നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അത് വര്‍ധിച്ചതുമാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍. കഴിഞ്ഞ സര്‍ക്കാര്‍ ബിയര്‍ പാര്‍ലറുകളാക്കി മാറ്റിയ 282 ബാറുകള്‍ക്ക് ഈ സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് നല്‍കിയിരുന്നു. ബാറുകള്‍ തുറന്ന് ഒരുവര്‍ഷം പിന്നിടുന്നതിന് മുമ്പ് തന്നെ മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍തോതിലുള്ള വര്‍ധനവാണുണ്ടായത്.

അതേസമയം മദ്യത്തില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുന്നതോടൊപ്പം ലഹരി വര്‍ജ്ജനത്തിനും സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്. എക്‌സൈസ് വകുപ്പിന് കീഴില്‍ നിംഹാന്‍സ് മാതൃകയില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങാനാണ് നീക്കം.

മദ്യപാനികളുടെ സ്വര്‍ഗ്ഗമായ മാഹി ടൌണില്‍ ഇനി രണ്ട് മദ്യശാലകള്‍ മാത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍