UPDATES

ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി; മകള്‍ മരിച്ചു

19 കാരിയായ വെഷ്ണവിയാണ് മരിച്ചത്.

ജപ്തി ഭീഷണിയെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആത്മഹത്യ. അമ്മയും മകളുമാണ് തീക്കൊളുത്തിയത്. മാരായ മുട്ടം സ്വദേശികളായ ലേഖ മകൾ വൈഷ്ണവി എന്നിവരാണ് മൂന്ന് മണിയോടെ തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ 19 കാരിയായ മകൾ വെഷ്ണവി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ലേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  90 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരെ തുിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

കാനറാ ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചതിന് പിറകെയാണ് ആത്മഹത്യാ ശ്രമം. 5 ലക്ഷം രൂപയാണ് ഇവർ നെയ്യാറ്റിൻകര ശാഖയിൽ നിന്നും വായ്പ എടുത്തിരുന്നതെന്നാണ് വിവരം. നിലവിൽ വായ്പ അടക്കം 6 ലക്ഷത്തിലധികം അടയ്ക്കാനുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ആത്മഹത്യത്ത് പിന്നിലെന്നാണ് വിവരം.

വിദേശത്തായിരുന്ന ലേഖയുടെ  ഭര്‍ത്താവ്  ജോലി നഷ്ടപ്പെട്ടതോടെ കുടുംബംസാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിനിടെയാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ഇതോടെ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഇതിനിടെ ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടിരുന്നു.

വായ്പ തിരിച്ചടയ്ക്കാൻ അനുവദിച്ച സമയം ഇന്ന് അവസാനിച്ചിരുന്നു. ഇന്ന് വായ്പ അടച്ചു തീർക്കാമെന്ന് വ്യക്തമാക്കി ജപ്തി നടപടികളുമായി ബന്ധപ്പെട്ട അഭിഭാഷക കമ്മീഷനും അധികൃതർക്കും കത്ത് നല്‍കിയിരുന്നു. ഈ സമയ പരിധി അവസാനിച്ചതിന് പിറകെയാണ് ആത്മഹത്യാ ശ്രമം. എന്നാാൽ വായ്പ സംബന്ധിച്ച് സമ്മർദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം.

Read More: മരം മുറിക്കാന്‍ കെഎസ്ഇബി; ശാന്തിവനത്തിന് സംരക്ഷണ വലയമൊരുങ്ങുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍