UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടപ്പാള്‍ ബാലപീഡനം: അമ്മ അറസ്റ്റില്‍, പോലീസിനെതിരെ ആരോഗ്യമന്ത്രിയും

പീഡിപ്പിക്കപ്പെടുന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്

എടപ്പാളില്‍ തിയറ്ററില്‍ വച്ച് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ അമ്മയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇന്നലെ മുതല്‍ ഇവരെ ചോദ്യം ചെയ്ത് വരികയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിയറ്ററിനുള്ളില്‍ വച്ച് കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ അമ്മയും ഒപ്പമുണ്ടായിരുന്നു. അതേസമയം പീഡിപ്പിക്കപ്പെടുന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. തിയറ്ററിനുള്ളില്‍ കുട്ടിയുടെയും ഈ സ്ത്രീയുടെയും സ്വകാര്യഭാഗങ്ങളില്‍ കേസിലെ മുഖ്യപ്രതിയായ മൊയ്തീന്‍കുട്ടി സ്പര്‍ശിക്കുന്നത് സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മൊയ്തീന്‍കുട്ടിയെ ഇന്ന് തിയറ്ററിലെത്തിച്ച് തെളിവെടുക്കും. പീഡനത്തിനിരയായ കുട്ടിയെ മഞ്ചേരി നിര്‍ഭയ കേന്ദ്രത്തിലാക്കി. കേസില്‍ ഡിവൈഎസ്പിയുടെ വീഴ്ച്ച അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്. കേസെടുക്കാന്‍ വൈകിയതിനെക്കുറിച്ച് മലപ്പുറം എസ്പിയോട് ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം കേസില്‍ പോലീസ് വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജയും കുറ്റപ്പെടുത്തി. കേസെടുക്കാന്‍ വൈകിയത് കടുത്ത അലംഭാവമാണ്. സംഭവം പോലീസിന്റെ ശോഭ കെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഡ്വ. രഹനാസ് ഇപ്പോള്‍ അതിജീവനത്തിന്റെ മറ്റൊരു പേരാണ്

മൊയ്തീന്‍കുട്ടിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരും പോലീസും; റാന്നി പീഡനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍