UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാണാന്‍ ഭര്‍ത്താവിനെപോലെയല്ല, നിറവുമില്ല; എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

കട്ടപ്പനയിലാണ് സംഭവം

 

ഭര്‍ത്താവിന്റെ നിറമോ മുഖ സാദൃശ്യമോ ഇല്ലെന്ന കാരണത്താല്‍ എട്ടുമ ദിവസം പ്രായമുള്ള ശിശുവിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന മുരിക്കാട്ടുകുടിയില്‍ 28 കാരിയായ സന്ധ്യയാണ് അറസ്റ്റിലായത്. ഇവര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഡെക്കാന്‍ ക്രോണിക്കള്‍ ആണ് ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനുവിന്റെ ഭാര്യയായ സന്ധ്യ കുഞ്ഞിന്റെ കഴുത്തില്‍ തുണിമുറുക്കിയാണ് കൊന്നത്. വീടിനുള്ളില്‍ വച്ചായിരുന്നു കൃത്യം നടത്തിയത്. ബിനു വരുമ്പോള്‍ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതു കണ്ട് ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരാണ് കുട്ടിയുടെ കഴുത്തില്‍ പാടുകണ്ടതും വിവരം പൊലീസിനെ അറിയിക്കുന്നത്.

സംശയത്തിന്റെ പുറത്ത് പൊലീസ് സന്ധ്യയെ ചോദ്യം ചെയ്തതോടെയാണ് അവര്‍ കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവിന്റെ നിറമോ മുഖ്യസാമ്യതയോ ഇല്ലാത്തതുകൊണ്ടാണ് കുട്ടിയെ താന്‍ കൊന്നതെന്ന് സന്ധ്യ പറയുകയായിരുന്നു. ഇവര്‍ക്കെതിരേ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തുവര്‍ഷം മുമ്പായിരുന്നു ബിനുവിന്റെയും സന്ധ്യയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് ഒമ്പതു വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍