UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ മകള്‍ക്കും കുഞ്ഞ് പിറന്നു

മകളുടെ ഗര്‍ഭപാത്രത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗര്‍ഭപാത്രം മാറ്റിവച്ചത്

ഇന്ത്യയിലും ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയം. ഇന്ത്യയിലും ഏഷ്യയിലും ആദ്യമായാണ് ഗര്‍ഭപാത്രശസ്ത്രക്രിയ പൂര്‍ണവിജയം കണ്ടിരിക്കുന്നത്. സ്വന്തം അമ്മയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ച പൂണൈ സ്വദേശി മീനാക്ഷി(27) ആണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഗര്‍ഭപാത്രത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമ്മയുടെ ഗര്‍ഭപാത്രം മീനാക്ഷിക്ക് മാറ്റിവച്ചത്. ശസ്ത്രക്രിയ നടത്തി 17 മാസത്തിന് ശേഷം കുഞ്ഞ് ജനിച്ചു. ഗര്‍ഭസ്ഥ ശിശുവിന് 31 ആഴ്ചയും 5 ദിവസവും വളര്‍ച്ചയെത്തിയപ്പോള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.

മുമ്പ് സ്വീഡനില്‍ ഒമ്പത് തവണയും അമേരിക്കയില്‍ രണ്ട് തവണയും ഇത്തരത്തില്‍ കുട്ടികള്‍ ജനിച്ചിട്ടുണ്ട്. ഗാലക്‌സി കെയര്‍ ഹോസ്പിറ്റലിലെ ഡോ. ശൈലേഷ് പുന്തംബേക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയില്‍ ഈ ചരിത്രനേട്ടം കൈവരിച്ചത്. ലാപ്പറോസ്‌കോപ്പിക് കാന്‍സര്‍ ശസ്ത്രക്രിയയില്‍ വിദഗ്ധനായ ഇദ്ദേഹം ലാപ്പറോസ്‌കോപ്പിക് പെല്‍വിക് സര്‍ജറിയിലും ഗൈനക്കോളജിക്കല്‍ കാന്‍സര്‍ സര്‍ജറിയിലും വിദഗ്ധനാണ്. കാന്‍സര്‍ ബാധിച്ച ഗര്‍ഭാശയം അദ്ദേഹത്തിന്റെ രീതി പൂണെ ടെക്‌നിക് എന്നാണ് അറിയപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍