UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് റിക്രൂട്ട്‌മെന്റിനിടെ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി എഴുതിച്ചേര്‍ത്തു

ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ എസ് സി, എസ് ടി, ഒ ബി സി എന്നിങ്ങിനെ എഴുതിവച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു

പൊലീസ് ഉദ്യോഗത്തിനുളള ആരോഗ്യ പരിശോധനയില്‍ ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ ജാതി എഴുതിച്ചേര്‍ത്തു. മധ്യപ്രദേശിലെ ധാര്‍ ജില്ലാ ആശുപത്രിയില്‍ കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യ പരിശോധനയ്ക്കിടെയാണ് സംഭവം. ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ എസ് സി, എസ് ടി, ഒ ബി സി എന്നിങ്ങിനെ എഴുതിവച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

എന്നാല്‍ ഉദ്യോഗാര്‍ഥികളുടെ ജാതി അടയാളപ്പെടുത്താന്‍ തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഇത് ഗുരുതരമായ സംഭവമാണെന്നും ധാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ബീരേന്ദ്രകുമാര്‍ സിംഗ് അറിയിച്ചു. സംഭവത്തില്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും എന്നാല്‍, എന്തെങ്കിലും തെറ്റായ ഉദ്ദേശത്തോടെ ചെയ്തതാവാന്‍ സാധ്യതയില്ലെന്നും മധ്യപ്രദേശ് ഡിജിപി റിഷി കുമാര്‍ ശുക്ല പ്രതികരിച്ചു. എഴുത്തു പരീക്ഷ പാസ്സായ 300 ഉദ്യോഗാര്‍ത്ഥികളാണ് ഏപ്രില്‍ 25-ന് നടന്ന ആരോഗ്യ പരിശോധനയില്‍ പങ്കെടുത്തത്.

ജനറല്‍ കാറ്റഗറിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് 168 സെന്റീമീറ്ററും സംവരണ കാറ്റഗറിയില്‍ 165 സെ.മീറ്ററുമാണ് ഉയരമായി വേണ്ടത്. ഇതില്‍ പരിശോധകര്‍ക്ക് എളുപ്പത്തില്‍ വ്യക്തത ലഭിക്കാനെന്ന പേരിലാണ് ജാതി തിരിച്ച് ഉദ്യോഗാര്‍ഥികളുടെ ശരീരത്തില്‍ എഴുതി വെച്ചത്. ഇങ്ങനെ എഴുതിയതിനെ ഉദ്യോഗാര്‍ഥികള്‍ എതിര്‍ക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല.

അതേസമയം, ആരോഗ്യ വകുപ്പിലെ ജീവനക്കാരല്ല ഉദ്യോഗാര്‍ഥികളുടെ ശരീരത്തില്‍ ജാതിപ്പേര് എഴുതി വെച്ചതെന്ന് റിക്രൂട്ട്‌മെന്റിന്റെ മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്ന ചുമതലയുള്ള സിവില്‍ സര്‍ജന്‍ വ്യക്തമാക്കി. കഴിഞ്ഞ സപ്തംബറിലാണ് 14,088 പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍