UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോയ കേസ്: രാഷ്ട്രപതിയ്ക്ക് എംപിമാരുടെ പരാതി

ഇരു സഭകളിലെയും നൂറിലേറെ പാര്‍ലമെന്റേറിയന്മാരാണ് പരാതിയില്‍ ഒപ്പുവച്ചിരിക്കുന്നത്‌

ജസ്റ്റിസ് ബിഎച്ച് ലോയയുടെ അസ്വാഭാവിക മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പരാതി നല്‍കും. ലോയയുടെ മരണം സംബന്ധിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് എംപിമാര്‍ പരാതി നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് ആണ് പരാതി തയ്യാറാക്കാന്‍ മുന്‍കൈയെടുത്തത്. ഇതില്‍ രണ്ട് സഭകളിലെയും പ്രതിപക്ഷ നേതാക്കള്‍ ഒപ്പുവയ്ക്കുകയായിരുന്നു. ഈ ആഴ്ച അവസാനത്തോടെ എംപിമാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കും. ലോയയുടെ മരണം ഒളിപ്പിക്കാനാണ് സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നതെന്നും രാഷ്ട്രപതി ജനാധിപത്യത്തിലെ ഏറ്റവും ഉന്നത വ്യക്തിയാണെന്നും അതിനാലാണ് തങ്ങള്‍ അദ്ദേഹത്തെ സമീപിക്കുന്നതെന്നും ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവ് അറിയിച്ചു.

നൂറിലേറെ പാര്‍ലമെന്റേറിയന്മാരാണ് പരാതിയില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് കൊണ്ടുവരണമെന്ന് കഴിഞ്ഞമാസം സിപിഎം ജനറല്‍ സെക്രട്ടറി രാജ്യസഭയില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇംപീച്ച്‌മെന്റ് നീക്കം ഫലപ്രദമാകില്ലെന്നാണ് പ്രതിപക്ഷ നേതാക്കള്‍ നിരീക്ഷിച്ചത്. ജനുവരി 31ന് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ലോയയുടെ സുഹൃത്തുക്കളായ അഡ്വക്കേറ്റ് ശ്രീകാന്ത് കണ്ഡാല്‍ക്കര്‍, ജില്ലാ ജഡ്ജി പ്രകാശ് തോംബ്രെ എന്നിവരുടെ മരണവും ദുരൂഹത നിറഞ്ഞതാണെന്ന് ആരോപിച്ചിരുന്നു.

നാഗ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ സതിഷ് ഉകെ കണ്ഡാല്‍ക്കറും തോംബ്രെയും ഈ കേസില്‍ തന്നോട് സഹായം ചോദിച്ചിരുന്നതായും വെളിപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍