UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പറയാനുള്ളത് പാര്‍ട്ടിയില്‍ പറയാം; ഇപ്പോള്‍ വിഷയം ഓണത്തിന് ഒരു മുറം പച്ചക്കറി: മുകേഷ്‌

മുകേഷിനെ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാനാണ് മുകേഷ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുകേഷ്. അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ ചോദിക്കൂവെന്നും മുകേഷ് പറഞ്ഞു. ഓണത്തിന് ഒരു മുറം പച്ചക്കറിയാണ് ഇവിടുത്തെ വിഷയം. തനിക്ക് പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞോളാമെന്നും മുകേഷ് കടുത്ത ഭാഷയില്‍ പറഞ്ഞു.

അതേസമയം സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച അമ്മയലെ അംഗമായ മുകേഷിനെ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാനാണ് മുകേഷ്. മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ദീപേഷ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി അച്ചത്.

നടന്‍ മഹേഷിന്റെ പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യങ്ങള്‍; അതും വിനുവിനോടും വേണുവിനോടും

അമ്മയില്‍ നിന്നും രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ദിലീപ്; നടിയില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടന

‘ദേവന്‍ വേണോ വിജയരാഘവന്‍ വേണോയെന്ന് തീരുമാനിക്കുന്നത് സൂപ്പര്‍താരങ്ങള്‍’; താനും ഒഴിവാക്കപ്പെടുകയായിരുന്നെന്ന് ദേവന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍