UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശി തരൂര്‍ ‘അവസര സേവകന്‍’? വിമര്‍ശനവുമായി മുല്ലപ്പള്ളിയും

തരൂരിനെതിരായ പ്രതിഷേധം നേതാക്കളും പ്രവര്‍ത്തകരും തന്നെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി

ശശി തരൂര്‍ എംപിയെ പരോക്ഷമായി അവസരസേവകനെന്ന് വിശേഷിപ്പിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവസരസേവകര്‍ എല്ലാക്കാലത്തും കോണ്‍ഗ്രസിന് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. മോദി അനുകൂല പ്രസ്താവനയില്‍ തരൂരിനോട് വിശദീകരണം തേടുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുല്ലപ്പള്ളി ഇങ്ങനെ പറഞ്ഞത്.

അന്തിമനടപടി എഐസിസിയുടേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ചെലവില്‍ മോദി സ്തുതി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള ഇത്തരം അവസര സേവകര്‍ ബാധ്യതയായ ചരിത്രമാണുള്ളത്. തരൂരിനെതിരായ പ്രതിഷേധം നേതാക്കളും പ്രവര്‍ത്തകരും തന്നെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

തരൂരിന്റെ പ്രസ്താവന തിരുത്താത്തതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. തരൂരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തുകയും ചെയ്തു.

also read:അമിത് ഷായെ ‘പറപ്പിക്കാൻ ആള്‍മാറാട്ടം’; കാർഗിൽ ഹീറോയായ ബിഎസ്എഫ് വൈമാനികനെതിരെ അന്വേഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍