UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെയും അമിത് ഷായെയും പോലെയാണ് പിണറായിയും കോടിയേരിയും: മുല്ലപ്പള്ളി രാമചന്ദ്രന്‍

പെരിയ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള അവസരം ഒരുക്കുകയാണെന്ന് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുല്ലപ്പള്ളി

കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും പോലെയാണ് കേരളത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുല്ലപ്പള്ളി ഉന്നയിച്ചിരിക്കുന്നത്.

പെരിയ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള അവസരം ഒരുക്കുകയാണെന്ന് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കേസില്‍ ഡമ്മി പ്രതികള്‍ പോരെന്ന് പറഞ്ഞ മുല്ലപ്പള്ളി പ്രതികള്‍ ഇപ്പോള്‍ കര്‍ണാടകത്തില്‍ എത്തിയിട്ടുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. പോലീസും ആഭ്യന്തര വകുപ്പും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍