UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി വിജയന് വധഭീഷണി: ഇന്ന് തന്നെ വധിക്കുമെന്ന് ഫോണ്‍ സന്ദേശം

ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് കോള്‍ വന്നത്

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്റെ ഫോണ്‍ സന്ദേശം. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതന്റെ സന്ദേശമെത്തിയത്. സന്ദേശത്തിന്റെ ഉറവിടത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് കോള്‍ വന്നത്. മുഖ്യമന്ത്രിയെ ഇന്ന് തന്നെ വധിക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലീസ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഫോണ്‍ കട്ട് ചെയ്തു. ഈ സിമ്മിന്റെ ഉടമയെ തിരിച്ചറിഞ്ഞ പോലീസ് സിം ഉപയോഗിക്കുന്നത് ആരാണെന്ന് അന്വേഷിച്ചുവരികയാണ്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തില്‍ ഭീഷണി ഉയര്‍ത്തിയ ആളെ ഉടന്‍ പിടികൂടാമെന്നാണ് കരുതുന്നത്.

സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഇപ്പോള്‍ പാലക്കാടാണ്. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയാണ്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാലക്കാട് സമ്മേളന വേദിയില്‍ സുരക്ഷ കര്‍ശനമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍