UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിങ്ങളെ ഇന്ത്യയില്‍ നിര്‍ത്തരുത്, അവര്‍ രാജ്യം വിഭജിക്കും; ബിജെപി എംപി വിനയ് കട്യാര്‍

മുസ്ലിങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലോക്കോ പോയ്‌ക്കോളണം

മുസ്ലിം സമുദായത്തിനെതിരേ വീണ്ടും വിദ്വേഷജനകമായ ആരോപണവുമായി ബിജെപി എംപി വിനയ് കട്യാര്‍. മുസ്ലിങ്ങള്‍ ഇന്ത്യയില്‍ നിന്നും പോകണമെന്നാണ് കട്യാര്‍ ആവശ്യപ്പെടുന്നത്.

മുസ്ലിങ്ങള്‍ ഇന്ത്യയില്‍ നില്‍ക്കരുത്. അവര്‍ ഈ രാജ്യം ജനസംഖ്യയുടെ പേരില്‍ വീണ്ടും വിഭജിക്കും. അങ്ങനെയുള്ളപ്പോള്‍ അവരെയെന്തിനാണ് ഈ രാജ്യത്ത് നിലനിര്‍ത്തുന്നത്. അവര്‍ക്ക് അവവരുടേതായ ഭൂമി നേരത്തെ തന്നെ നല്‍കിയിട്ടുണ്ടല്ലോ, അവര്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലോക്കോ പോട്ടേ; ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോടായി വിനയ് കട്യാര്‍ പറഞ്ഞു.

വന്ദേമാതരത്തെ ബഹുമാനിക്കാത്തവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യവും കട്യാര്‍ ഉയര്‍ത്തി. ദേശീയപതാകയെ നിന്ദിക്കുന്നവര്‍, പാകിസ്താന് മുദ്രാവാക്യം വിളിക്കുന്നവരെയൊക്കെ ശിക്ഷിക്കണം; കട്യര്‍ പറയുന്നു.

ഇന്ത്യയിലുള്ള മുസ്ലിങ്ങളെ പാകിസ്താനികള്‍ എന്നു വിളിക്കുന്നവരെ മൂന്നുവര്‍ഷത്തേക്ക് തടവിലിടുന്ന നിയമം പാസാക്കണമെന്ന എ ഐ എം ഐ എം നേതാവ് അസദ്ദൂദിന്‍ ഒവൈസിയുടെ പ്രസ്താവനയ്ക്ക് ബദലായാണ് കട്യാര്‍ ഇത്തരത്തില്‍ ആവശ്യം ഉയര്‍ത്തിയത്.
താജ് മഹല്‍ ഒട്ടും വൈകാതെ തന്നെ തേജോ മഹല്‍ ആയി മാറുമെന്നും രണ്ടുദിവസം മുമ്പ് വിനയ് കട്യാര്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍