UPDATES

വീഡിയോ

മുത്തൂറ്റ് ബാങ്കിനുള്ളില്‍ ജീവനക്കാരെയും ഇടപാടുകാരെയും മൂവര്‍ സംഘം പൂട്ടിയിട്ടു

ഏതാനും ദിവസം മുമ്പും സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരക്കാര്‍ ഇതേ ബ്രാഞ്ച് പുറത്തു നിന്നും പൂട്ടിയിരുന്നു

സമരം നടക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് ബാങ്കിനുള്ളില്‍ ജീവനക്കാരെയും ഇടപാടുകാരെയും പൂട്ടിയിട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തിരുവനന്തപുരം കുന്നുകുഴി ബ്രാഞ്ചിലെ ഓഫീസിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാരെയും ജീവനക്കാരെയും പൂട്ടിയിട്ടത്.

മൂന്ന് ജീവനക്കാരും മൂന്ന് ഇടപാടുകാരുമാണ് ബാങ്കിനുള്ളില്‍ കുടുങ്ങിയത്. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് കന്റോണ്‍മെന്റ് എസ്‌ഐ ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഇവരെ പുറത്തിറക്കി. ഇന്ന് ബാങ്ക് തുറന്ന് ഇടപാട് നടത്തുമ്പോള്‍ മൂന്ന് സമരാനുകൂലികള്‍ ബാങ്കിലെത്തി ഷട്ടര്‍ താഴ്ത്തുകയും പുറത്തു നിന്നും താഴിട്ട് പൂട്ടുകയുമായിരുന്നു. മൂന്ന് പേരാണ് ഷട്ടര്‍ പൂട്ടിയതെന്ന് ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. ഈ പൂട്ട് പൊളിച്ചാണ് അകത്ത് പെട്ടവരെ പുറത്തിറക്കിയത്.

ഏതാനും ദിവസം മുമ്പും സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരക്കാര്‍ ഇതേ ബ്രാഞ്ച് പുറത്തു നിന്നും പൂട്ടിയിരുന്നു. അന്ന് അറസ്റ്റ് ചെയ്തവരെ അന്ന് തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്തു. അതേസമയം ഇന്ന് ബാങ്ക് പൂട്ടിയത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് കന്റോണ്‍മെന്റ് എസ്‌ഐ അഴിമുഖം പ്രതിനിധിയോട് അറിയിച്ചു. അകത്ത് പെട്ട് പോയവരോട് പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പരാതി ലഭിക്കുന്നതനുസരിച്ച് അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

also read:“മോദി 2029ല്‍ വിരമിക്കും, ഹിമാലയത്തില്‍ പോയി സന്യസിക്കും” – മാധ്യമപ്രവര്‍ത്തകന്‍ മിന്‍ഹാസ് മെര്‍ച്ചന്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍