UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മറ്റ് സമരങ്ങളോടുള്ള സമീപനം കണ്ടുകൊണ്ട് പറയുകയാണ്‌, എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ മുഖ്യമന്ത്രിയുടെ കാലു പിടിക്കാം: എന്‍എ നെല്ലിക്കുന്ന് എംഎല്‍എ

പ്രദേശവാസിയായ നെല്ലിക്കുന്നിന്റെ വികാരം മനസിലാക്കുന്നുവെന്നു മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ കാല് പിടിക്കാമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. അതുകൊണ്ട് തന്റെ അഭിമാനത്തിനും അന്തസിനും ഒന്നും സംഭവിക്കില്ലെന്നും എംഎല്‍എ പറഞ്ഞു. പല സമരങ്ങളോടും മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അവഗണന കണ്ടുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നും നെല്ലിക്കുന്ന് പറയുന്നു.

പ്രദേശവാസിയായ നെല്ലിക്കുന്നിന്റെ വികാരം മനസിലാക്കുന്നുവെന്നു മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കി. ദയാബായിയെ പോലൊരു സാമൂഹിക പ്രവര്‍ത്തക നേതൃത്വം നല്‍കുന്ന സമരത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. അവരോട് ഒരു അനാദരവുമില്ലെന്നും സമരം തീര്‍ക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍