UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാദിര്‍ ഷാ പൊലീസ് കസ്റ്റഡിയില്‍?

ആശുപത്രിയില്‍ നിന്നും പൊലീസ് ഇടപെട്ട് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായും വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും ചോദ്യം ചെയ്യലിനു വിധേയനാക്കേണ്ടി വരുമെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു നടനും സംവിധായകനുമായ നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദിര്‍ഷായെ പൊലീസ് ഇടപെട്ട് ഇന്നലെ രാത്രി നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിച്ചതായാണ് അറിയുന്നത്. എന്നാല്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തെന്നു സ്ഥിരീകരിക്കാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല.

നാദിര്‍ഷാ മുന്‍പ് നല്‍കിയ മൊഴിയില്‍ പലതും കളവാണെന്നും അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും അന്വേഷണ സംഘം പറഞ്ഞതിനു പിന്നാലെ നാദിര്‍ ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യുമെന്നു പൊലീസ് തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും നാദിര്‍ഷ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ തടയില്ലെന്നു വ്യക്തമാക്കി കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് പിന്നത്തേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് നാദിര്‍ഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

ദിലീപ് ബുധനാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍