UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍; പിന്നില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതികാര നടപടിയോ?

ഗവര്‍ണര്‍ക്കെതിരായ വാര്‍ത്തയുടെ പേരിലാണ് നക്കീരന്റെ അറസ്റ്റ്‌

തമിഴിലെ പ്രമുഖ പത്രമായ നക്കീരന്റെ എഡിറ്റര്‍ നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഗോപാലനെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് ഗവര്‍ണര്‍ ബെന്‍വാരിലാല്‍ പുരോഹിതിനെ അപമാനിച്ചുകൊണ്ടുള്ള വാര്‍ത്ത നക്കീരനില്‍ പ്രസിദ്ധീകരിച്ചതാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസിന്റെ അടിസ്ഥാനം.

തമിഴ്‌നാട് രാജ്ഭവന്റെ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യലിനായാണ് നക്കീരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പോലീസ് സ്‌റ്റേഷനിലേക്ക് പോകാനൊരുങ്ങുമ്പോഴായിരുന്നു അറസ്റ്റ്. മൊഴിയെടുത്ത ശേഷം ഇന്ന് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. അതേസമയം ഗോപാലനെതിരെ കേസുകളൊന്നും നിലനില്‍ക്കുന്നതായി അറിയില്ലെന്നാണ് നക്കീരന്‍ പത്രത്തിന്റെ ഔദ്യോഗിക വിശദീകരണം.

അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ തമിഴ്‌നാട് പോലീസ് ഉടന്‍ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്. വീരപ്പനുമായുള്ള അഭിമുഖത്തിലൂടെയാണ് നക്കീരന്‍ ശ്രദ്ധേയനായത്. നടന്‍ രാജ്കുമാറിനെ വീരപ്പനും സംഘങ്ങളും തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത് ഇദ്ദേഹമാണ്. അതേസമയം പ്രതിപക്ഷമായ ഡിഎംകെയ്ക്ക് വേണ്ടിയാണ് നക്കീരന്‍ വാര്‍ത്തകളെഴുതുന്നതെന്ന ആരോപണം എഐഎഡിഎംകെ സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്.

രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ വെറുതെ വിട്ടു

വീരപ്പന്‍ കോടികളുണ്ടാക്കിയെന്നതൊക്കെ പഴങ്കഥ; മരുമകന്‍ ഇവിടെ തിരൂരിലുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍