UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാരക്കേസ് പുനഃരന്വേഷിക്കാന്‍ ടിപി സെന്‍കുമാറിന് അമിത താല്‍പര്യമുണ്ടായിരുന്നെന്ന് നമ്പി നാരായണന്‍

ചാരക്കേസില്‍ സെന്‍കുമാര്‍ നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ആരോപിച്ചിരുന്നു

ഐഎസ്ആര്‍ഒ ചാരക്കേസ് പുനഃരന്വേഷിക്കാന്‍ മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിന് അമിത താല്‍പര്യമുണ്ടായിരുന്നെന്ന് നമ്പി നാരായണന്‍. അന്വേഷിക്കാന്‍ പോലീസിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടും സെന്‍കുമാര്‍ കേസുമായി മുന്നോട്ട് പോകുകയായിരുന്നു. സെന്‍കുമാര്‍ എതിര്‍കക്ഷിയായ നഷ്ടപരിഹാര കേസുമായി മുന്നോട്ട് പോകുമെന്ന് നമ്പി നാരായണന്‍ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ചാരക്കേസില്‍ സെന്‍കുമാര്‍ നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ആരോപിച്ചിരുന്നു. നമ്പി നാരായണന്‍ മുമ്പും ഉന്നയിച്ചിട്ടുള്ള ഈ ആരോപണത്തില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കേസില്‍ ഏഴാം എതിര്‍കക്ഷിയാണ് സെന്‍കുമാര്‍. ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയാകാതെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉള്‍പ്പെടെ ഉള്ളവയില്‍ അംഗമായി നിയമിക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ലൌ ജിഹാദ്: ‘ആട്ടിന്‍ തോലിട്ട ചെന്നായ’യെ തിരിച്ചറിയുമ്പോള്‍

നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് ചാരക്കേസില്‍ ടി പി സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായത്. അന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് ചാരക്കേസ് തുടര്‍ അന്വേഷണ ഉത്തരവ് നേടിയതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം കേസില്‍ താന്‍ കുറ്റക്കാരനായാലും നായനാരും കുറ്റക്കാരനാകുമെന്ന് പിന്നീട് സെന്‍കുമാര്‍ ആരോപിച്ചു.

ഇന്നലെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ നമ്പി നാരായണനുമായി സംവദിക്കാന്‍ മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് എത്തിയിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവ അഴിമതിക്കാരനാണെന്നാണ് ലോറന്‍സ് ആരോപിച്ചത്. ഒരു ഭൂമി ഇടപാടില്‍ ശ്രീവാസ്തവ നേരിട്ട് ഇടപെട്ടത് തനിക്കറിയാമെന്നും ലോറന്‍സ് വ്യക്തമാക്കി. ഇടതുപക്ഷ നേതാക്കളെ പോലും പറ്റിക്കാന്‍ കഴിയുന്നയാളാണ് ശ്രീവാസ്തവ എന്നാണ് ലോറന്‍സ് പറഞ്ഞത്.

പിണറായിയെ ‘വലിച്ചു താഴെ ഇടാന്‍’ കെല്‍പ്പുള്ള ഒരാള്‍; അവന്‍ വരുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍