UPDATES

മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുന്നു; രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു

രാജ്‌നാഥ് സിംഗ് മന്ത്രിസഭയിലെ രണ്ടാമന്‍

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മോദിയുള്‍പ്പെടെ 57 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങുകള്‍ രാഷ്ട്പതിഭവനില്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ആദ്യം സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. മോദി ദൈവനാമത്തില്‍ സത്യപ്രതിജ്ഞയെടുത്തു.

പിന്നാലെ കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാമതായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ സത്യവാചകം ചൊല്ലി. ഇതാദ്യമായാണ് അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുന്നത്. നാലാമതായി നിതിന്‍ ഗഡ്കരിയും അധികാരമേറ്റു. അഞ്ചാമതായി ബി വി സദാനന്ദ ഗൗഡയും സത്യവാചകം ചൊല്ലി. നിര്‍മ്മലാ സീതാരാമന്റേതായിരുന്നു അടുത്ത ഊഴം. പിന്നാലെ രാംവിലാസ് പാസ്വാന്‍ സത്യവാചകം ചൊല്ലി. വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ നിയുക്ത മന്ത്രിമാരുമായി മോദിയും അമിത് ഷായും കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതി ഭവനില്‍ എത്തിയത്. ബിജെപിക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കാന്‍ സാധിക്കാത്ത തെക്കേന്ത്യയില്‍ നിന്നും കാര്യമായ പ്രാതിനിധ്യം മന്ത്രി സഭയില്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ ഉള്‍പ്പടെ ഏഴു മന്ത്രിമാരാണ് തെക്കേന്ത്യയില്‍ നിന്നുള്ളത്.

352 സീറ്റുകളോടെയാണ് എന്‍ഡിഎ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇതില്‍ 303 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്.

read more:നായനാരെ ‘വിറപ്പിച്ച’ മുരളീധരന്‍, തലശ്ശേരിയിലെ വീട്ടിലേക്ക് ഇനിയെത്തുന്നത് കേന്ദ്രമന്ത്രിയായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍