UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധ്യാനിക്കാനായി മോദി ഗുഹയിലേക്ക്; കേദാര്‍നാഥില്‍ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു

സ്വന്തം മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ മോദി ബദരീനാഥിലായിരിക്കും

നാളെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനായി കേദാര്‍നാഥിലെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്.

കേദാര്‍നാഥില്‍ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം നാളെ ബദരീനാഥിലേക്ക് തിരിക്കും. സ്വന്തം മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ മോദി ബദരീനാഥിലായിരിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം ഇതിനകം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ട്. കേദാര്‍നാഥ് മാത്രം സന്ദര്‍ശിക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് ബദരീനാഥിലേക്ക് കൂടി നീട്ടുകയായിരുന്നു.

മോദിയുടെ താമസസൗകര്യം അടക്കമുള്ളവ ഇതിനകം ഒരുക്കിയിട്ടുണ്ട്. കനത്ത മഞ്ഞു വീഴ്ചയുണ്ടായാല്‍ പ്രധാനമന്ത്രിയെ അതിവേഗം മാറ്റുന്നതിനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോദിക്ക് ധ്യാനിക്കാനായി ഒരു ഗുഹയില്‍ പ്രത്യേക സൗകര്യങ്ങളും തയ്യാറാക്കിയതായി മൈ നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍