UPDATES

സയന്‍സ്/ടെക്നോളജി

ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു; പ്രശംസയുമായി നാസ

ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയം കണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

പൂര്‍ണ വിജയം കണ്ടില്ലെങ്കിലും ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നന്നെന്നാണ് നാസ ട്വീറ്റ് ചെയ്തത്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതിനാലാണ് ലക്ഷ്യം പൂര്‍ത്തിയാക്കാനാകാതെ പോയത്.

ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണെുന്നും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തെ പ്രശംസിക്കുന്നതായും നാസ പറയുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രരിപ്പിക്കുന്നതായും അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കിയ വരുംകാല ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ത്ഥ്യമാക്കാമെന്ന പ്രതീക്ഷയും നാസ പങ്കുവയ്ക്കുന്നു.

ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2 നാലുലക്ഷം കിലോമീറ്ററോളം താണ്ടി ശനിയാഴ്ച രാവിലെ 1.38ന് ചന്ദ്രനില്‍ നിന്നും 30 കിലോമീറ്റര്‍ ഉയരത്തിലെത്തിയിരുന്നു. തുടര്‍ന്ന് ദക്ഷിണധ്രുവം ലക്ഷ്യമാക്കി വിക്രം ലാന്‍ഡറിനെ ഇറക്കാനായിരുന്നു ശ്രമം. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമത്തിനിടെ ലാന്‍ഡര്‍ നിശ്ചയിച്ച പഥത്തില്‍ നിന്ന് തെന്നിമാറുകയും ചന്ദ്രോപരിതലത്തിന് 2.10 കിലോമീറ്റര്‍ ദൂരെ വച്ച് ആശയവിനിമയം നഷ്ടമാകുകയായിരുന്നു.

ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയം കണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നിലവില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിന് ഇത് സഹായകമാകും. ഇതിന്റെ സഹായത്തോടെ ഏറ്റവും മികവാര്‍ന്ന ചിത്രങ്ങള്‍ ലഭിക്കുമെന്നും ഇത് ആഗോള ശാസ്ത്ര സമൂഹത്തിന് വളരെയധികം ഉപയോഗപ്രദമാകുമെന്നുമാണ് ചെയര്‍മാന്‍ വിശദീകരിച്ചത്.

also read:ജനങ്ങളുടെ കൈയില്‍ പണമില്ല; സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തോടെയെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍