UPDATES

തുഷാറിനെതിരായ കേസില്‍ ആദ്യം സമീപിച്ചത് ശ്രീധരന്‍ പിള്ളയെ; ഘടകകക്ഷി നേതാവായതിനാല്‍ ഇടപെടാന്‍ മടിച്ചെന്നും നാസില്‍

തുഷാറുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ നാസില്‍ പണം മുഴുവന്‍ കിട്ടാതെ കേസില്‍ നിന്നും പിന്മാറില്ലെന്നും വ്യക്തമാക്കി.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസില്‍ താന്‍ ആദ്യം സമീപിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെയാണെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. എന്നാല്‍ പിള്ള ഈ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ലെന്നും നാസില്‍ വെളിപ്പെടുത്തി. ഭയം മൂലമാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്നും എന്നാല്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ കേസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്നും നാസില്‍ വ്യക്തമാക്കി.

തുഷാറുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ നാസില്‍ പണം മുഴുവന്‍ കിട്ടാതെ കേസില്‍ നിന്നും പിന്മാറില്ലെന്നും വ്യക്തമാക്കി. ശ്രീധരന്‍ പിള്ളയെ സമീപിച്ചപ്പോള്‍ ഘടകകക്ഷി നേതാവായതിനാല്‍ ഇടപെടാനാകില്ലെന്നാണ് പിള്ള പറഞ്ഞത്. ചെക്ക് മോഷ്ടിച്ചതല്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും പറഞ്ഞ നാസില്‍ തനിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും വ്യക്തമാക്കി.

അതേസമയം പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നാണ് തുഷാര്‍ പറയുന്നത്. ജാമ്യത്തിലിറങ്ങിയ തുഷാര്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാസിലുമായി തുഷാര്‍ ഫോണില്‍ സംസാരിച്ചു. ഒത്തുതീര്‍പ്പ് ഇല്ലെങ്കില്‍ മാത്രമേ കേസുമായി മുന്നോട്ടുള്ളൂവെന്നാണ് നാസില്‍ അറിയിച്ചിരിക്കുന്നത്. ആദ്യഘട്ട ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നാണ് തുഷാര്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച തുടരും.

തുഷാറിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ശ്രീധരന്‍ പിള്ള ഇന്നലെ പറഞ്ഞത്. തുഷാറിന്റെ അറസ്റ്റിന് പിന്നില്‍ സിപിഎമ്മാണെന്നും തനിക്കങ്ങനെയാണ് വിവരം കിട്ടയതെന്നും പിള്ള പറയുന്നു. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് പരാതിക്കാരനെന്ന് ആരോപിക്കുന്ന പിള്ള ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും നില്‍ക്കുകയാണ് സിപിഎം ചെയ്തതെന്നും പിള്ള പറയുന്നുണ്ട്. അതേസമയം തുഷാറിനെ പുറത്തിറക്കാന്‍ ബിജെപി എന്തുചെയ്‌തെന്ന് പുറത്തുപറയാന്‍ സൗകര്യമില്ലെന്നും പിള്ള പറയുന്നു.

also read:കാശ്മീര്‍: അംബേദ്കറിന്റേത് എന്ന് പറഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ധരിച്ചത് അംബേദ്കര്‍ പറയാത്ത കാര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍