UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറ് കോടി നല്‍കിയാല്‍ ഒത്തുതീര്‍പ്പാകാമെന്ന് നാസില്‍; മൂന്ന് കോടി നല്‍കാമെന്ന് തുഷാര്‍

തുഷാറിന്റെ സുഹൃത്തായ അറബിയുടെ പേരില്‍ കേസിന്റെ പവര്‍ ഓഫ് അറ്റോണി കൈമാറി യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് കേരളത്തിലേക്ക് തിരിച്ചെത്താനും തുഷാര്‍ ശ്രമിക്കുന്നുണ്ട്‌

ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് നാസില്‍ ആറ് കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് കോടി നല്‍കാമെന്നാണ് തുഷാര്‍ അറിയിച്ചിരിക്കുന്നത്. മധ്യസ്ഥര്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് നാസില്‍ ആറ് കോടി രൂപ ആവശ്യപ്പെട്ടത്.

അതിനിടെ അജ്മാനില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ ജാമ്യത്തില്‍ സമര്‍പ്പിച്ച് ജാമ്യത്തിലിറങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് യാത്രാവിലക്ക് ഒഴിവാക്കാന്‍ തുഷാര്‍ പുതിയ ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടുപോകരുതെന്നാണ് തുഷാറിന് അജ്മന്‍ കോടതിയുടെ നിര്‍ദ്ദേശം.

എന്നാല്‍ സ്വദേശി പൗരന്റെ ആള്‍ജാമ്യത്തില്‍ യുഎഇ വിടാമെന്ന് തുഷാറിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. തുഷാറിന്റെ സുഹൃത്തായ യുഎഇ പൗരന്റെ പേരില്‍ കേസിന്റെ പവര്‍ ഓഫ് അറ്റോണി കൈമാറുകയും അത് കോടതിയില്‍ സമര്‍പ്പിക്കാനുമാണ് തീരുമാനം. തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശിയുടെ പാസ്‌പോര്‍ട്ട് മാത്രമേ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.

സ്വദേശിയുടെ പാസ്‌പോര്‍ട്ടിന്മേലുള്ള ജാമ്യത്തില്‍ നാട്ടിലേക്ക് മടങ്ങിയാല്‍ വിചാരണയ്ക്കും മറ്റുമായി കോടതി വിളിപ്പിക്കുമ്പോള്‍ യുഎഇയില്‍ തിരിച്ചെത്തിയാല്‍ മതി. തുഷാര്‍ തിരിച്ചെത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ പാസ്‌പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശിക്കാകും ഉത്തരവാദിത്വം. ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടതുണ്ട്. നേരത്തെ തുഷാറിന് ജാമ്യം ലഭിക്കുന്നതിനുള്ള തുകയ്ക്കും നിയമസഹായത്തിനും വ്യവസായി എം എ യൂസഫലിയാണ് പണം മുടക്കിയത്.

also read:Explainer: കെവിൻ വധക്കേസ്: നടന്നത് അരും കൊല, പിന്നില്‍ ജാതി ദുരഭിമാനം, ഒടുവില്‍ പ്രതികള്‍ അഴിക്കൂട്ടിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍